യു.കെ.വാര്‍ത്തകള്‍

മാഞ്ചസ്റ്ററിലെ മോറിസണ്‍ കാര്‍പാര്‍ക്കില്‍ ബലാത്സംഗം; അറസ്റ്റിലായത് 12 മുതല്‍ 14 വയസുവരെയുള്ള നാല് കുട്ടികള്‍

ബ്രിട്ടനിലെ കൗമാരക്കാര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ ആശങ്കപ്പെടുത്തും വിധം കൂടിവരികയാണ്. കത്തിയാക്രമണങ്ങളും ലൈംഗിക അതിക്രമങ്ങളും കൗമാരക്കാര്‍ പ്രതികളാവുന്നത് വര്‍ധിച്ചു. ഇപ്പോഴിതാ മാഞ്ചസ്റ്ററിലെ മോറിസണ്‍ കാര്‍പാര്‍ക്കില്‍ നടന്ന ബലാത്സംഗത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത് 12 നും 14 നും ഇടയില്‍ പ്രായമുള്ള നാല് ആണ്‍കുട്ടികളെയാണ്. ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററിലെ റോക്ക്ഡേലിലുള്ള മോറിസണ്‍ കാര്‍ പാര്‍ക്കിലായിരുന്നു സംഭവം. ഇക്കഴിഞ്ഞ ശനിയാഴ്ച്ച വൈകിട്ട് 6 മണിക്കാണ് സംഭവം നടന്നത്. പോലീസ് അന്വേഷണം തുടരുകയാണ്.


ഇരയായത് ഒരു പെണ്‍കുട്ടിയാണ് എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇരയുടെ പ്രായം എത്രയെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. ഒരു ബലാത്സംഗവുമായി ബന്ധപ്പെട്ട് പരാതി ലഭിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. 12, 13, 14, 14 പ്രായത്തിലുള്ള നാല് ആണ്‍കുട്ടികള്‍ ഇതില്‍ കുറ്റവാളികള്‍ ആണെന്ന് സംശയിക്കപ്പെടുന്നതായും പോലീസ് അറിയിച്ചു. ഇവര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.


സംഭവത്തിന് ദൃക്സാക്ഷികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പോലീസുമായി ബന്ധപ്പെടണം എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. സംഭവസ്ഥലം ഇപ്പോഴും പോലീസ് വളഞ്ഞിരിക്കുകയാണ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഫൊറെന്‍സിക് പരിശോധനകളും നടക്കുന്നു. ഇരയുടെയോ, പിടിയിലായവരുടെയോ മറ്റ് വിശദാംശങ്ങള്‍ ഒന്നും തന്നെ പോലീസ് പുറത്തു വിട്ടിട്ടില്ല. ന്യുബോണ്‍ സ്റ്റേഷന്‍ ഈ കാര്‍പാര്‍ക്കിനോട് ചേര്‍ന്നാണെങ്കിലും അന്വേഷണം മൂലം മെട്രോ ലിങ്ക് സര്‍വ്വീസുകള്‍ ഒന്നും തന്നെ മുടങ്ങുകയോ വൈകുകയോ ഉണ്ടായില്ല.


ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് പ്രത്യേക കൗണ്‍സിലിംഗും മറ്റും നല്‍കിക്കൊണ്ടിരിക്കുകയാണ്. മാഞ്ചസ്റ്ററിലെ സെയിന്റ് മേരീസ് സെക്ഷ്വല്‍ അസള്‍ട്ട് റെഫറല്‍ സെന്റര്‍ ബലാത്സംഗത്തിനും മറ്റു വിധത്തിലുള്ള ലൈംഗിക പീഢനങ്ങള്‍ക്കും ഇരയായവര്‍ക്ക് സമഗ്രമായ പരിപാലനമാണ് നല്‍കുന്നത്. മെഡിക്കല്‍ പരിശോധനക്ക് പുറമെ പ്രായോഗികവും വൈകാരികവുമായ പിന്തുണയും അവര്‍ നല്‍കും. എല്ലാ പ്രായത്തിലുള്ളവര്‍ക്കും അവര്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions