യു.കെ.വാര്‍ത്തകള്‍

കാന്‍സര്‍ ബാധിച്ച് കൊല്ലം സ്വദേശി ലിവര്‍പൂളില്‍ മരിച്ചു

കാന്‍സറിനു ഇരയായി അകാലത്തില്‍ വിടപറഞ്ഞു മറ്റൊരു യുകെ മലയാളി കൂടി. കാന്‍സര്‍ ബാധിതനായിരുന്ന മലയാളി യുവാവ് യുകെയില്‍ അന്തരിച്ചു. കാന്‍സര്‍ ബാധിച്ച് കൊല്ലം സ്വദേശി ലിവര്‍പൂളില്‍ മരിച്ചു. കൊല്ലം കരിക്കോട് സ്വദശിയും ലിവര്‍പൂളിന് സമീപമുള്ള ചെസ്റ്ററില്‍ കുടുംബമായി താമസിച്ചിരുന്ന സച്ചന്‍ ബാബു (30) ആണ് വിടപറഞ്ഞത്. ചെസ്റ്ററിന് സമീപം ഫ്‌ളിന്റ്‌ഷെയറില്‍ ജെഎന്‍ജെ ഹെല്‍ത്ത് ലിമിറ്റഡിന്റെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്തുവരുന്നതിനിടെ മൂന്നു മാസം മുമ്പാണ് രോഗം തിരിച്ചറിഞ്ഞത്. ചെസ്റ്റര്‍ എന്‍എച്ച് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി 8.50നാണ് സച്ചിന്‍ മരണമടഞ്ഞത്.

ഭാര്യ ശരണ്യ ബാബു. മകന്‍ റയാന്‍ മാധവ് സച്ചിന്‍ (6മാസം)

കൊല്ലം കരിക്കോട് പുത്തന്‍പുരയില്‍ അനുരാധ, പരേതനായ ബി സാബു എന്നിവരാണ് മാതാപിതാക്കള്‍. സച്ചിന്റെ വിയോഗത്തില്‍ അതീവ ദുഃഖിതരാണ് സുഹൃത്തുക്കളും.

കൊല്ലം ഉദയനല്ലൂര്‍ സ്വദേശിനിയായ ശരണ്യയും ഭര്‍ത്താവ് സച്ചിനും രണ്ടരവര്‍ഷം മുമ്പാണ് യുകെയിലെത്തിയത്. ഇരുവരുടേയും അമ്മമാര്‍ യുകെയില്‍ എത്തിയിട്ടുണ്ട്. സംസ്‌കാരം യുകെയില്‍ തന്നെ നടത്താനാണ് ആലോചന.

സച്ചിന്റെ കുടുംബത്തിന് ആശ്വാസമായി ചെസ്റ്ററിലേയും ഫ്‌ളിന്റ് ഷെയറിലേയും മലയാളി സമൂഹം ഒപ്പമുണ്ട്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions