യു.കെ.വാര്‍ത്തകള്‍

തെരഞ്ഞെടുപ്പു ജയിക്കാന്‍ ബോറിസിനെ തിരിച്ചുവിളിക്കണമെന്ന് ക്വാസി ക്വാര്‍ട്ടെംഗ്

തെരഞ്ഞെടുപ്പ് അടുത്തുവരവെ ബോറിസിനെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം ടോറി പാര്‍ട്ടിയില്‍ ഒരു വിഭാഗം ശക്തമാക്കി. ബോറിസ് ജോണ്‍സനെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി ഇറക്കാന്‍ തയ്യാറാകണമെന്ന് സുനാകിനോട് ആവശ്യപ്പെട്ട് സീനിയര്‍ ടോറികള്‍ രംഗത്തുവന്നു. ഈ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പില്‍ ലേബറിന് എതിരായി പോരാടാന്‍ ബോറിസിനെ തിരിച്ചുവിളിക്കണമെന്നാണ് സമ്മര്‍ദം ശക്തമാകുന്നത്.

മുന്‍ സുഹൃത്തും, ഇപ്പോള്‍ എതിരാളിയുമായി മാറിയ ഘട്ടത്തില്‍ ഉള്‍പ്പോര് മറന്ന് ബോറിസിന്റെ പ്രചരണമികവ് പ്രയോജനപ്പെടുത്തുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടതെന്നാണ് ഇവരുടെ ആവശ്യം. 2019 തെരഞ്ഞെടുപ്പില്‍ ഏകപക്ഷീയ വിജയം കൊയ്‌തെടുക്കാന്‍ ബോറിസിന്റെ ഈ കഴിവ് സഹായകമായിരുന്നു.

രാഷ്ട്രീയ തിരിച്ചുവരവിന് ബോറിസ് റെഡിയാണെന്നാണ് സൂചനകള്‍. എന്നാല്‍ സുനാക് ആദ്യ നീക്കം നടത്തുമെന്ന പ്രതീക്ഷയിലാണ് മുന്‍ പ്രധാനമന്ത്രിയെന്ന് ഇദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. തെരഞ്ഞെടുപ്പിലെ ടോറികളുടെ പ്രധാന ആയുധം എടുത്ത് പ്രയോഗിക്കുന്നതിന് അഭിമാനപ്രശ്‌നം കാരണമായി മാറരുതെന്ന് മുന്‍ ബിസിനസ്സ് സെക്രട്ടറി ക്വാസി ക്വാര്‍ട്ടെംഗ് സുനാകിനോട് ആവശ്യപ്പെട്ടു.

താന്‍ എന്നും ബോറിസ് ഫാനാണെന്നാണ് ഇദ്ദേഹം പറയുന്നത്. തെരഞ്ഞെടുപ്പില്‍ അദ്ദേഹം വലിയ വിജയമാണ്. ഇപ്പോള്‍ 20 പോയിന്റ് പിന്നിലാണ് പാര്‍ട്ടി. കഴിഞ്ഞ വര്‍ഷം വലിയ മുന്നേറ്റം നേടാന്‍ സാധിച്ചിട്ടില്ല, ക്വാര്‍ട്ടെംഗ് ചൂണ്ടിക്കാണിച്ചു.

ഹൗസിംഗ് സെക്രട്ടറി മൈക്കിള്‍ ഗോവാണ് ബോറിസിന്റെ മടങ്ങിവരവിനെ സ്വാഗതം ചെയ്യുന്ന മറ്റൊരു നേതാവ്. തന്നെ പിന്നില്‍ നിന്നും കുത്തിയ ഗോവിനെ പുറത്താക്കുകയാണ് പ്രധാനമന്ത്രിയായ ശേഷം ബോറിസ് ചെയ്ത ആദ്യ നടപടികളില്‍ ഒന്ന്. അതേസമയം ഇക്കുറി ബോറിസിനെ പ്രചരണത്തിന് ഇറക്കി ടോറികള്‍ വിജയിക്കുകയും, സുനാകിനെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുകയും വേണമെന്നാണ് ഇപ്പോള്‍ ഗോവിന്റെ ആവശ്യം.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions