യു.കെ.വാര്‍ത്തകള്‍

ബസില്‍ ഡ്രൈവറെയും യാത്രക്കാരെയും ബന്ദികളാക്കിയ അക്രമിയെ കീഴടക്കിയത് ടേസര്‍ ചെയ്ത്

ലണ്ടനിലെ ക്രോയ്‌ഡോണില്‍ അധികൃതരെ മുള്‍മുനയില്‍ നിര്‍ത്തിയ അക്രമിയെ കീഴടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അജ്ഞാത പദാര്‍ത്ഥവുമായി ഡ്രൈവറെയും, യാത്രക്കാരെയും ബന്ദികളാക്കിയ പ്രതിയെ ടേസര്‍ ചെയ്ത് വീഴ്ത്തുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി 10.30-ഓടെയാണ് ഭയപ്പെടുത്തുന്ന സംഭവങ്ങള്‍ നടന്നത്. റസിഡന്‍ഷ്യല്‍ റോഡിലേക്ക് കുതിച്ചെത്തിയ പോലീസ് മൂന്ന് മണിക്കൂറോളം എടുത്താണ് പ്രതിയെ കീഴടക്കിയത്. 44-കാരനായ പുരുഷനെയാണ് അര്‍ദ്ധരാത്രിയോടെ ടേസര്‍ ചെയ്ത ശേഷം ആശുപത്രിയിലെത്തിച്ചത്.

ബസില്‍ നിന്നും ഇയാള്‍ പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല. യാത്രക്കാരെ ഡബിള്‍ ഡെക്കര്‍ ബസില്‍ നിന്നും പുറത്തിറക്കിയ ശേഷമാണ് പോലീസ് വാഹനത്തിലേക്ക് കയറിയത്. യാത്രക്കാര്‍ തെരുവില്‍ നില്‍ക്കുമ്പോള്‍ സ്‌പെഷ്യലൈസ്ഡ് ബ്ലൂ കെമിക്കല്‍ സ്യൂട്ടുകള്‍ അണിഞ്ഞ പോലീസുകാരും സ്ഥലത്ത് എത്തി.

ഡബിള്‍ ഡെക്കറിന്റെ ടോപ്പ് ഫ്‌ളോറില്‍ ഒറ്റയ്ക്ക് ഇരുന്ന പുരുഷന് സമീപത്തേക്കാണ് പോലീസ് എത്തിയത്. പിന്നീട് ഇയാളെ വലിച്ച് തെരുവിലേക്ക് കൊണ്ടുവന്നു. ബ്രിക്സ്റ്റണില്‍ നിന്നും ബസില്‍ കയറിയ ഇയാള്‍ പുകവലിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. മറ്റ് യാത്രക്കാര്‍ ഇത് ചോദ്യം ചെയ്തതോടെ കൈയിലുണ്ടായിരുന്ന അജ്ഞാത പദാര്‍ത്ഥം ഉയര്‍ത്തിക്കാണിച്ച് ഇയാള്‍ ഭീഷണിപ്പെടുത്തി.

എന്നാല്‍ ഇയാളുടെ കൈയിലുണ്ടായിരുന്ന പദാര്‍ത്ഥം അപകടകരമായിരുന്നില്ലെന്ന് പോലീസ് പിന്നീട് വെളിപ്പെടുത്തി. മയക്കുമരുന്ന് ഉപയോഗിച്ച ശേഷമാണ് പ്രതി ഭീഷണി മുഴക്കിയതെന്ന് വ്യക്തമായി.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions