നാട്ടുവാര്‍ത്തകള്‍

മഹാഭാരതവും രാമായണവും ഭാവന സൃഷ്ടിയാണെന്ന് പറഞ്ഞ അധ്യാപികയെ പിരിച്ചുവിട്ട് കോണ്‍വെന്റ് സ്‌കൂള്‍

മഹാഭാരതവും രാമായണവും ഭാവനാ സൃഷ്ടിയാണെന്ന് കുട്ടികളോട് പറഞ്ഞ അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കര്‍ണാടകയിലെ മംഗളൂരുവിലെ സെന്റ് ജെറോസ ഇംഗ്ലീഷ് എച്ച്ആര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. ബിജെപി എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടി.


മഹാഭാരതവും രാമായണവും ഭാവന സൃഷ്ടിയാണെന്ന് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുവെന്ന് ബിജെപി എംഎല്‍എ വേദ്യാസ് കാമത്തിന്റെ പിന്തുണയുള്ള സംഘം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെയും അധ്യാപിക സംസാരിച്ചുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. 2002ലെ ഗോധ്ര കലാപത്തെ കുറിച്ചും ബില്‍ക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസും അധ്യാപിക ക്ലാസില്‍ സംസാരിച്ചു. ഇത് കുട്ടികളുടെ മനസില്‍ വിദ്വേഷം വളര്‍ത്താനാണ് അധ്യാപിക ശ്രമിച്ചതെന്നാണ് ബിജെപിയുടെ ആരോപണം.


അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ വേദ്യാസ് കാമത്തിന്റെ നേതൃത്വത്തില്‍ ബിജെപി പ്രതിഷേധ പ്രകടനം നടത്തി. എന്തിനാണ് ആ അധ്യാപികയെ സ്‌കൂളില്‍ നിലനിര്‍ത്തുന്നത്? ‘നിങ്ങള്‍ ആരാധിക്കുന്ന യേശു സമാധാനമാണ് ആഗ്രഹിക്കുന്നത്. രാമന് പാലഭിഷേകം നടത്തുന്നതിനെതിരെ അവര്‍ സംസാരിക്കുന്നു. നിങ്ങളുടെ വിശ്വാസങ്ങളെ ആരെങ്കിലും വേദനിപ്പിച്ചാല്‍ നിങ്ങള്‍ നിശബ്ദരായി ഇരിക്കുമോ?’, ബിജെപി എംഎല്‍എ വേദ്യാസ് കാമത്ത് ചോദിക്കുന്നു.

ഏഴാം ക്ലാസിലെ വിദ്യാര്‍ഥികളെ പഠിപ്പിക്കുമ്പോള്‍ രാമന്‍ സാങ്കല്‍പ്പിക കഥാപാത്രമാണെന്ന് അധ്യാപിക പറഞ്ഞതായാണ് രക്ഷിതാക്കള്‍ ആരോപിച്ചത്. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷണം നടത്തുകയാണ്. സ്കൂളിന്റെ 60 വര്‍ഷത്തെ ചരിത്രത്തിന് ഇടയില്‍ ഇങ്ങനെയൊരു സംഭവം ആദ്യമായാണെന്ന് പറ‍ഞ്ഞാണ് അധ്യാപികയെ പുറത്താക്കിയിരിക്കുന്നത്.

  • ഏഴാം നാള്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതി; ക്രൂരമായി ചൂഷണം ചെയ്‌തെന്ന് 23കാരി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions