യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസിന് തിരിച്ചടിയായി സോഷ്യല്‍ കെയറും ജിപി പ്രതിസന്ധിയും

എന്‍എച്ച്എസ് സേവനങ്ങളെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ എത്തിച്ചത് കഴിഞ്ഞ 30 വര്‍ഷക്കാലത്തെ ജനറല്‍ പ്രാക്ടീസിലും, സോഷ്യല്‍ കെയറിലും കൃത്യമായി നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ വന്ന വീഴ്ചകളെന്ന് റിപ്പോര്‍ട്ട്. മൂന്ന് ദശകമായി നയങ്ങളിലെ വമ്പന്‍ മണ്ടത്തരങ്ങളാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്.


ഇംഗ്ലണ്ടിലെ ഹെല്‍ത്ത്, കെയര്‍ സിസ്റ്റം ആശുപത്രികളില്‍ നിന്നും മാറിനിന്ന് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് വേണ്ടതെന്ന് കിംഗ്‌സ് ഫണ്ട് കൂട്ടിച്ചേര്‍ത്തു. പ്രൈമറി, കമ്മ്യൂണിറ്റി സര്‍വ്വീസുകള്‍ പ്രാമുഖ്യം നല്‍കി വേണം നയങ്ങള്‍ തീരുമാനിക്കാനെന്ന് ഇവരുടെ റിപ്പോര്‍ട്ട് വാദിക്കുന്നു.

എന്‍എച്ച്എസുമായി രോഗികള്‍ കൂടുതല്‍ അടുത്ത് വരുന്നത് ജിപിമാര്‍, ഫാര്‍മസിസ്റ്റുകള്‍, ഡിസ്ട്രിക്ട് നഴ്‌സുമാര്‍ എന്നിവരിലൂടെയാണ്. എന്നാല്‍ നികുതിദായകരുടെ പണവും, ജീവനക്കാരെയും ആനുപാതികമല്ലാത്ത രീതിയില്‍ ആശുപത്രികളിലേക്ക് വഴിതിരിച്ച് വിടുകയാണ് ചെയ്യുന്നത്. ഇത് കെടുകാര്യസ്ഥതയ്ക്കും, കാലതാമസങ്ങള്‍ക്കും ഇടയാക്കുന്നു, റിപ്പോര്‍ട്ട് പറയുന്നു.


പരിചരണം വീടിന് അരികിലേക്ക് എത്തിക്കുകയാണ് ഏറ്റവും നല്ല നീക്കമെന്ന് കിംഗ്‌സ് ഫണ്ട് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. തിക്കും തിരക്കുമുള്ള ആശുപത്രികള്‍ക്ക് മറുപടി കൂടുതല്‍ ആശുപത്രികളല്ല. ജിപിയുടെ അപ്പോയിന്റ്‌മെന്റ് ലഭിക്കാന്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ അവരുടെ അവസ്ഥ മോശമാകുകയും, സമ്മര്‍ദത്തിലായ എ&ഇയില്‍ നിന്നും അടിയന്തര സഹായം തേടേണ്ട അവസ്ഥയും വരുന്നുവെന്നാണ് മുന്നറിയിപ്പ്.


നിലവില്‍ ഓരോ ദിവസവും എന്‍എച്ച്എസില്‍ 876,164 ജിപി അപ്പോയിന്റ്‌മെന്റുകളാണ് നല്‍കുന്നത്. 2018/19-ല്‍ നിന്നും 34,219 എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നതിനൊപ്പം പ്രൈമറി കെയറില്‍ പണം നല്‍കുമെന്ന വാഗ്ദാനം ലംഘിക്കപ്പെടുകയാണ്. 2016/16-ല്‍ 8.9 ശതമാനം ചെലഴിച്ച ഇടത്ത് 2021/22 എത്തുമ്പോള്‍ 8.1 ശതമാനമായി ചുരുങ്ങുകയാണ് ചെയ്തത്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions