യു.കെ.വാര്‍ത്തകള്‍

ഇസ്രയേല്‍ വിരുദ്ധ പ്രസ്താവന: രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയെയും പിന്‍വലിച്ച് ലേബര്‍

ഇസ്രയേല്‍ വിരുദ്ധ പ്രസ്താവനയുടെ പേരില്‍ തിരഞ്ഞെടുപ്പിലെ തങ്ങളുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയെയും ലേബര്‍ പാര്‍ട്ടി പിന്‍വലി പിച്ച് . ഹിന്റ്ബേണില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായ ഗ്രഹാം ജോണ്‍സിനെയാണ് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞദിവസം ഇസ്രായേല്‍ വിരുദ്ധ പ്രസ്താവനയെ തുടര്‍ന്ന് റോച്ച്ഡെയിലില്‍ നിന്നുള്ള അസ്ഹര്‍ അലിയ്കക്കുള്ള പിന്തുണ പാര്‍ട്ടി പിന്‍വലിച്ചതിന് പിന്നാലെയാണ് അടുത്ത സംഭവം. പാര്‍ട്ടി ഇപ്പോള്‍ പൊതുതിരഞ്ഞെടുപ്പില്‍ രണ്ട് പുതിയ സ്ഥാനാര്‍ത്ഥികളെ തിരയുകയാണ്.


അസ്ഹര്‍ അലിയെ ആദ്യം പിന്തുണച്ച ലേബര്‍ പാര്‍ട്ടി നേതാവ് സ്റ്റാര്‍മര്‍ പിന്നീട് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളെ തുടര്‍ന്ന് പിന്തുണ പിന്‍വലിക്കുകയാണ് എന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തന്റെ തീരുമാനങ്ങളെ ന്യായീകരിക്കാന്‍ അദ്ദേഹം ചൊവ്വാഴ്ച മാധ്യമങ്ങളോട് നടത്തിയ സംഭാഷണത്തില്‍ ശ്രമിച്ചു.

മിഡില്‍ ഈസ്റ്റില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധി സമീപ മാസങ്ങളില്‍ ലേബര്‍ പാര്‍ട്ടിയെ ഭിന്നിപ്പിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഗാസയ്‌ക്കെതിരായ ഇസ്രായേലിന്റെ ആക്രമണത്തെ അപലപിക്കാന്‍ സ്റ്റാര്‍മര്‍ വേണ്ടത്ര മുന്നോട്ട് പോകുന്നില്ലെന്ന് നിരവധി എംപിമാരും കൗണ്‍സിലര്‍മാരും ആക്ടിവിസ്റ്റുകളും ആരോപിക്കുന്നുണ്ട്. ജോണ്‍സ് അന്വേഷണം നേരിടുകയാണ് എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

അസ്ഹര്‍ അലി ഒക്ടോബറില്‍ സംസാരിച്ച അതേ പാര്‍ട്ടി മീറ്റിങ്ങില്‍ വച്ച് തന്നെയാണ് ജോണ്‍സും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് ഗൈഡോ ഫോക്‌സ് വെബ്‌സൈറ്റ് ജോണ്‍സിന്റെ ദൃശ്യത്തില്‍ വ്യക്തമാകുന്നുണ്ട്. ഓഡിയോ ദൃശ്യത്തില്‍ ഇസ്രായേല്‍ പ്രതിരോധ സേനയില്‍ പോരാടുന്ന ബ്രിട്ടീഷുകാരെ ജയിലില്‍ അടയ്ക്കണമെന്ന് ജോണ്‍സ് പരാമര്‍ശിച്ചതായി വ്യക്തമാകുന്നുണ്ട്. ജനറല്‍ ഇലക്ഷന്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ ലേബര്‍ പാര്‍ട്ടിയില്‍ ഉടലെടുത്തിരിക്കുന്ന പുതിയ പ്രതിസന്ധികള്‍ അവരുടെ തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions