യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് യൂണിഫോം സ്ത്രീകള്‍ക്ക് അനുയോജ്യമല്ലെന്ന് വിമര്‍ശനം; കോട്ടണ്‍ യൂണിഫോം വേണമെന്ന് കാമ്പയിയിന്‍

എന്‍എച്ച്എസ് ജോലിക്കാരില്‍ 77 ശതമാനവും സ്ത്രീകളായിരിക്കെ അവരുടെ യൂണിഫോമിനെ കുറിച്ച് വലിയ വിമര്‍ശനമാണ് ഉയരുന്നത്. നിലവിലെ എന്‍എച്ച്എസ് യൂണിഫോം സ്ത്രീ ജീവനക്കാര്‍ക്ക് അനുയോജ്യമല്ലെന്നാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്. കട്ടി കൂടി, വിയര്‍ക്കുന്ന യൂണിഫോമുകള്‍ ആര്‍ത്തവ വിരാമം നേരിടുന്ന സ്ത്രീകള്‍ക്ക് അസൗകര്യവുമാണെന്നും കാമ്പയിനര്‍മാര്‍ വിമര്‍ശിക്കുന്നു.

സ്ത്രീകളുടെ യൂണിഫോം അടിയന്തരമായി പുനഃപ്പരിശോധിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. കൂടാതെ യൂണിഫോം ഡിസൈന്‍ ചെയ്യുമ്പോള്‍ ആര്‍ത്തവ വിരാമം നേരിടുന്ന ജീവനക്കാരെ പരിഗണിച്ചില്ലെന്നും മുന്നറിയിപ്പ് നല്‍കുന്നു. യുണീഷന്‍ ട്രേഡ് യൂണിയന്റെ വാര്‍ഷിക നാഷണല്‍ വുമണ്‍സ് കോണ്‍ഫറന്‍സിലാണ് യൂണിഫോമില്‍ മാറ്റം ആവശ്യപ്പെടുന്ന പ്രമേയം വരുന്നത്.

വിയര്‍പ്പ് പറ്റിയത് വെളിപ്പെടുത്താത്ത തരത്തിലുള്ള, കട്ടി കുറഞ്ഞ കോട്ടണ്‍ കൊണ്ടുള്ള യൂണിഫോം വേണമെന്നാണ് ഇതില്‍ പറയുന്നത്. എന്‍എച്ച്എസ് ജോലിക്കാരില്‍ 77 ശതമാനവും സ്ത്രീകളാണ്. കൂടാതെ എന്‍എച്ച്എസില്‍ ജീവനക്കാരില്‍ കാല്‍ശതമാനവും 50 കഴിഞ്ഞവരുമാണ്. ഏകദേശം 260,000 എന്‍എച്ച്എസ് ജോലിക്കാര്‍ 45-54 വയസ്സ് പ്രായത്തിലുള്ള സ്ത്രീകളാണ്.

40-കളുടെ മധ്യത്തിലും, 50-കളുടെ പ്രാരംഭത്തിലുമാണ് ആര്‍ത്തവിരാമ ലക്ഷണങ്ങള്‍ പ്രകടമാകുക. എന്‍എച്ച്എസിന് ആര്‍ത്തവ വിരാമത്തെ കുറിച്ച് കാര്യമായ ബോധ്യമില്ലെന്നാണ് വ്യക്തമാക്കുന്നത്. യൂണിഫോം ഇതിന് മികച്ച ഉദാഹരണമാണ്. കട്ടിയേറിയ കോട്ടണ്‍ യൂണിഫോമിനൊപ്പം പിപിഇ പോലുള്ളവ ധരിക്കുക കൂടി ചെയ്യുന്നതോടെ അസഹനീയമാകും, യുണീഷന്‍ അംഗങ്ങള്‍ വ്യക്തമാക്കുന്നു.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions