യു.കെ.വാര്‍ത്തകള്‍

തലമുടിയും കാല്‍പ്പാടുകളും നിര്‍ണായകമായി; 30 വര്‍ഷം മുന്‍പ് ലൈംഗിക തൊഴിലാളിയെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന്‍ കുടുങ്ങി

ലൈംഗിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ 30 വര്‍ഷം സുരക്ഷിതമായി കഴിഞ്ഞ ഇന്ത്യന്‍ വംശജന്‍ ഒടുക്കം കുടുങ്ങി. കൊല ചെയ്യപ്പെട്ട ലൈംഗിക തൊഴിലാളിയുടെ മോതിരത്തില്‍ കുടുങ്ങിയ മുടിയും, രക്തപങ്കിലമായ ഒരു കാല്‍പാദത്തിന്റെ പ്രിന്റും തമ്മില്‍ ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് കൊലയാളി കുടുങ്ങിയത്. ഷെര്‍ലക് ഹോംസ് കഥകളിലെ സാങ്കല്‍പ്പിക വീടിന് സമീപം മേരില്‍ബോണ്‍ ചില്‍ടേണ്‍ സ്ട്രീറ്റിലെ അപ്പാര്‍ട്ട്‌മെന്റിലാണ് 39-കാരി മാരിനാ കോപ്പലിനെ ഭര്‍ത്താവ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 1994 ആഗസ്റ്റ് 8-നായിരുന്നു സംഭവം.

ആ സമയത്ത് 21 വയസ്സ് ഉണ്ടായിരുന്ന സന്ദീപ് പട്ടേല്‍ ആയിരുന്നു കൃത്യത്തിനു പിന്നില്‍. ന്യൂസ്ഏജന്റായ പിതാവിന് വേണ്ടി സന്ദീപ് പട്ടേല്‍ അന്ന് പ്രവര്‍ത്തിച്ചിരുന്നു. ഇതിനിടയിലാണ് കോപ്പലിനെ ഗുരുതരമായ അക്രമത്തില്‍ 140 തവണയിലേറെ കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം അടുക്കളയിലെ കാരിയര്‍ ബാഗില്‍ വിരലടയാളങ്ങള്‍ ലഭിച്ചെങ്കിലും പ്രതിയായി കണക്കാക്കിയിരുന്നില്ല.

2022 വരെ സന്ദീപ് പട്ടേല്‍ രക്ഷപ്പെട്ട് നിന്നു. എന്നാല്‍ ആ വര്‍ഷം നടന്ന റിവ്യൂവിലാണ് ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയത്. കോപ്പെലിന്റെ മോതിരത്തില്‍ കുടുങ്ങിയ മുടിയിഴയും, പട്ടേലിന്റെ ഡിഎന്‍എയും മാച്ച് ചെയ്തതോടെയാണ് കേസുമായി ഇയാളെ ബന്ധപ്പെടുത്തുന്നത്. അപ്പാര്‍ട്ട്‌മെന്റിലെ സ്‌കേര്‍ട്ടിംഗ് ബോര്‍ഡില്‍ കണ്ടെത്തിയ രക്തപങ്കിലമായ കാല്‍പാദത്തിന്റെ പ്രിന്റും ഇതുമായി ഒത്തുചേര്‍ന്നു.

ഇപ്പോള്‍ 51 വയസുകാരനായ പട്ടേല്‍ കോടതിയില്‍ തെറ്റുകള്‍ നിഷേധിച്ചെങ്കിലും ഓള്‍ഡ് ബെയ്‌ലി ജൂറി ഇയാളെ കുറ്റക്കാരനായി സ്ഥിരീകരിച്ചു. ജീവപര്യന്തം ശിക്ഷയാണ് ഇയാളെ കാത്തിരിക്കുന്നത്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions