യു.കെ.വാര്‍ത്തകള്‍

ഫ്രീസര്‍ ലോറിയ്ക്ക് അകത്ത് ഒളിപ്പിച്ച നിലയില്‍ അനധികൃത കുടിയേറ്റക്കാര്‍ അബോധാവസ്ഥയില്‍

ജീവന്‍ പണയം വച്ചും യുകെയിലേക്കു കുടിയേറുന്നവര്‍ ഇപ്പോഴും വളരെയധികമാണ്. യുകെയിലേക്ക് ഫ്രീസര്‍ ലോറികളില്‍ ഒളിച്ച് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച് പലരും മരണപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതൊക്കെയായിട്ടും ഈ സാഹസത്തിന് മുതിരുന്നവരുണ്ട്. അത്തരത്തില്‍ ഏഴ് പേരെയാണ് ഫ്രാന്‍സില്‍ നിന്നും ഫെറി കടന്നെത്തിയ ഫ്രീസിംഗ് ലോറിയില്‍ നിന്നും കണ്ടെത്തിയത്.

മനുഷ്യക്കടത്ത് സംഘങ്ങള്‍ ഫ്രീസര്‍ ലോറിയില്‍ ഒളിപ്പിച്ച കുടിയേറ്റക്കാരെ പുറത്തെടുക്കുമ്പോള്‍ അബോധാവസ്ഥയില്‍ ആയിരുന്നുവെന്ന് കാഴ്ചകള്‍ക്ക് സാക്ഷിയായ ടൂറിസ്റ്റുകള്‍ വ്യക്തമാക്കുന്നു. ഏഷ്യന്‍ വംശജരായ കുടിയേറ്റക്കാരെയാണ് ലോറിയിലെ വ്യാജ ചുമര്‍ തകര്‍ത്ത് സുരക്ഷാ ജീവനക്കാര്‍ രക്ഷപ്പെടുത്തിയത്.

ലോറിയില്‍ നിന്നും ഇടിക്കുന്ന ശബ്ദം ശ്രദ്ധിച്ചതോടെയാണ് ദി സെവന്‍ സിസ്‌റ്റേഴ്‌സ് ഫെറിയിലെ ജോലിക്കാര്‍ ജാഗ്രതയിലായത്. സസെക്‌സിലെ ന്യൂഹാവന്‍ പോര്‍ട്ടില്‍ അടുക്കുന്നതിന് മുന്‍പായിരുന്നു ഇത്. സംഭവത്തില്‍ ആരും മരിച്ചില്ലെന്നത് ഭാഗ്യമായി. കുടിയേറ്റക്കാരെ അപകടകരമായ രീതിയില്‍ രാജ്യത്ത് പ്രവേശിക്കാന്‍ ശ്രമിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പുറത്തെടുക്കുമ്പോള്‍ മൂന്ന് പുരുഷന്‍മാര്‍ അബോധാവസ്ഥയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. പാരാമെഡിക്കുകള്‍ ഇവര്‍ക്ക് ഓക്‌സിജന്‍ നല്‍കി. എല്ലാവരെയും ഫോയില്‍ ബ്ലാങ്കറ്റുകളില്‍ പൊതിഞ്ഞു. പോര്‍ട്ടിലേക്ക് നിരവധി ആംബുലന്‍സുകള്‍ എത്തിച്ചേര്‍ന്നിരുന്നു.


മറ്റ് അഞ്ച് പേരെ ഫോയില്‍ ബ്ലാങ്കറ്റുകളില്‍ പോലീസും, ബോര്‍ഡര്‍ ഫോഴ്‌സും ചേര്‍ന്ന് കൂട്ടിക്കൊണ്ട് പോയി. മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions