യു.കെ.വാര്‍ത്തകള്‍

ഉപതെരഞ്ഞെടുപ്പുകളിലെ വന്‍ തോല്‍വി; ബജറ്റില്‍ 'ഗതിമാറ്റം' വേണമെന്ന് സുനാകിനോട് ടോറി എംപിമാര്‍

രണ്ട് ഉപതെരഞ്ഞെടുപ്പുകളില്‍ കൂടി ടോറികള്‍ വലിയ തോല്‍വി ഏറ്റുവാങ്ങിയതോടെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ആവശ്യപ്പെട്ടു ടോറി എംപിമാര്‍. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ എന്തെങ്കിലും പ്രതീക്ഷ ലഭിക്കാന്‍ അടിയന്തര 'ഗതിമാറ്റം' വേണമെന്ന് ടോറി എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു .

നോര്‍ത്താന്‍ഡ്‌സിലെ വെല്ലിംഗ്ബറോയിലും, ഗ്ലോസ്റ്ററിലെ കിംഗ്‌സ്‌വുഡിലുമാണ് ടോറികള്‍ക്ക് തിരിച്ചടി നേരിട്ടത്. നികുതി വെട്ടിക്കുറച്ചും, ഇമിഗ്രേഷനില്‍ നിയന്ത്രണം തിരിച്ചുപിടിച്ചും പോരാടാനുള്ള വീര്യം കൈമാറണമെന്നാണ് സുനാകിനോട് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പുകള്‍ വെളിപ്പെടുത്തി, യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടണമെന്ന് ന്യൂ കണ്‍സര്‍വേറ്റീവ്‌സ് ഗ്രൂപ്പ് ഓഫ് എംപി വ്യക്തമാക്കി. യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെ ബഹിഷ്‌കരിക്കുകയും, ക്ഷേമപദ്ധതികള്‍ക്ക് വിലക്കുകള്‍ ഏര്‍പ്പെടുത്തുകയും വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

'കാര്യങ്ങള്‍ വൈകി, എന്നിരുന്നാലും ഒരുപാട് വൈകിയിട്ടില്ല', ടോറി പിയര്‍ ലോര്‍ഡ് ഫ്രോസ്റ്റ് ആവശ്യപ്പെട്ടു. അതേസമയം ടോറി എംപി ഡെയിം ആന്‍ഡ്രിയ ജെന്‍കിന്‍സ് നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെടുന്നു. 1997-ലെ തോല്‍വിക്ക് മുന്‍പ് സര്‍ ജോണ്‍ മേജര്‍ ഏറ്റുവാങ്ങിയതിലും കൂടുതല്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വികള്‍ സുനാക് നേരിട്ട് കഴിഞ്ഞു.

"ആളുകള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നും അത് കൊണ്ടുവരാന്‍ മാറിയ ലേബര്‍ പാര്‍ട്ടിയില്‍ വിശ്വാസം അര്‍പ്പിക്കാന്‍ തയ്യാറാണെന്നും" ഫലങ്ങള്‍ കാണിക്കുന്നുവെന്ന് ലേബര്‍ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍ പറയുന്നു.

ഈ വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ദേശീയ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെക്കാള്‍ പിന്നിലുള്ള പ്രധാനമന്ത്രി റിഷി സുനാകിന് ഏറ്റവും പുതിയ തോല്‍വികള്‍ കനത്ത തിരിച്ചടിയാണ്. കൂടാതെ, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏതെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് അവരുടെ ഏറ്റവും വലിയ വോട്ട് ഇടിവ് സംഭവിച്ചു.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions