യു.കെ.വാര്‍ത്തകള്‍

കോവിഡ് മഹാമാരിക്കാലത്ത് സ്വകാര്യ ചികിത്സ; മലയാളി എന്‍എച്ച്എസ് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ആയിരക്കണക്കിന് കൊറോണാവൈറസ് രോഗികളുടെ അഡ്മിഷന്റെ ചുമതല നിര്‍വ്വഹിക്കുന്നതിനിടെ ഷിഫ്റ്റുകളില്‍ നിന്നും മുങ്ങി സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് മലയാളി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. മഹാമാരി അതിന്റെ ഉന്നതിയില്‍ എത്തിനില്‍ക്കുമ്പോഴാണ് എന്‍എച്ച്എസ് സേവനങ്ങള്‍ക്കിടയില്‍ പ്രൈവറ്റ് രോഗികള്‍ക്ക് രഹസ്യമായി ചികിത്സ നല്‍കിയതിനു ഡോക്ടര്‍ പിടിക്കപ്പെടുന്നത്.

58-കാരനായ ഡോ. എന്‍സണ്‍ തോമസിനെ ഒരു എന്‍എച്ച്എസ് ട്രസ്റ്റ് കൊവിഡ്-19 ലീഡായി നിയോഗിച്ചിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ തിരക്കേറിയ രണ്ട് ആശുപത്രികളിലായി ദീര്‍ഘിപ്പിച്ച ജോലി സമയത്ത് സേവനം നല്‍കുകയായിരുന്നു ഡോക്ടര്‍. എന്നാല്‍ ശ്വാസകോശ മെഡിസിന്‍ വിദഗ്ധനായ മൂന്ന് മക്കളുടെ പിതാവ് തന്റെ കൊവിഡ് ഷിഫ്റ്റിന് ഇടയില്‍ മുങ്ങുകയും, ചെസ്റ്റ് ക്ലിനിക്കില്‍ 38 രോഗികള്‍ക്ക് ചികിത്സ നല്‍കുകയുമാണ് ചെയ്തതെന്ന് അച്ചടക്ക ഹിയറിംഗില്‍ വ്യക്തമാക്കി.

2019 മുതല്‍ 2021 വരെ 19 മാസക്കാലയളവില്‍ ഡോ. തോമസ് സ്വകാര്യ ജോലിക്കായി അനുമതിയില്ലാതെ എന്‍എച്ച്എസ് സ്‌റ്റേഷനറി ഉപയോഗിക്കുകയും ചെയ്തു. നാല് ബ്യൂപാ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന ഡോ. തോമസ് എന്‍എച്ച്എസ് രോഗികളേക്കാള്‍ തന്റെ സ്വകാര്യ ജോലിക്ക് പ്രാധാന്യം നല്‍കിയെന്ന് ഇദ്ദേഹത്തിന്റെ സെക്രട്ടറി മൊഴി നല്‍കി. ഇതിന് ആവശ്യമായ സൗകര്യം ഒരുക്കാന്‍ തന്നെ സമ്മര്‍ദത്തിലാക്കിയെന്നും സെക്രട്ടറി പറഞ്ഞു.

ഹെല്‍ത്ത് സര്‍വ്വീസ് കോണ്‍ട്രാക്ട് പ്രകാരം സ്വകാര്യ ജോലി ചെയ്യാന്‍ അനുമതിയുണ്ടായിരുന്നു. എന്നാല്‍ എന്‍എച്ച്എസ് സേവനം നല്‍കുന്ന സമയത്ത് സ്വകാര്യ രോഗികളെ ചികിത്സിച്ചതാണ് പ്രശ്‌നമായത്. ഗുരുതര വീഴ്ചകള്‍ വരുത്തിയതായി കണ്ടെത്തി മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ട്രിബ്യൂണല്‍ രണ്ട് മാസത്തെ സസ്‌പെന്‍ഷനാണ് വിധിച്ചത്.

കേരളത്തില്‍ നിന്നും 1989-ല്‍ യോഗ്യത നേടിയ ഡോ. തോമസ് 21 വര്‍ഷക്കാലമായി കണ്‍സള്‍ട്ടന്റാണ്. ബെഡ്‌ഫോര്‍ഡിന് സമീപമുള്ള ബ്രോംഹാം ഗ്രാമത്തില 700,000 പൗണ്ടിന്റെ അഞ്ച് ബെഡ്‌റൂം പ്രോപ്പര്‍ട്ടിയിലാണ് താമസം.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions