യു.കെ.വാര്‍ത്തകള്‍

ജീവിതച്ചെലവില്‍ നട്ടംതിരിഞ്ഞ് യുകെ ജനത; പത്തിരട്ടി ലാഭം കൊയ്ത് ബ്രിട്ടീഷ് ഗ്യാസ്

ലണ്ടന്‍: ഉയര്‍ന്ന ജീവിത ചിലവ് മൂലം പൊതുജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ എനര്‍ജി സപ്ലൈയര്‍ കമ്പനിയായ ബ്രിട്ടിഷ് ഗ്യാസിന്റെ ലാഭത്തിലുണ്ടായത് പത്തിരട്ടി വര്‍ധന. 2022-ല്‍ കേവലം 72 ദശലക്ഷം പൗണ്ട് മാത്രമായിരുന്ന ബ്രിട്ടിഷ് ഗ്യാസ് കമ്പനിയുടെ ലാഭം 2023-ല്‍ പത്തിരട്ടിയിലേറെ വര്‍ധിച്ച് 750 ദശലക്ഷം പൗണ്ടായി.

നേരത്തെ കമ്പനിക്കുണ്ടായിരുന്ന 500 ദശലക്ഷം പൗണ്ടിന്റെ പ്രവര്‍ത്തന നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാര്‍ ലഗുലേറ്ററായ ''ഓഫ്‌ജെം'' നല്‍കിയ അനുമതിയുടെ മറവില്‍ വന്‍ നിരക്കു വര്‍ദ്ധനയിലൂടെയാണ് എല്ലാ നഷ്ടവും പരിഹരിച്ച് കമ്പനി മികച്ച നേട്ടം കൈവരിച്ചത്. യുക്രെയ്ന്‍ യുദ്ധം തുടങ്ങിയതു മുതല്‍ യുകെയിലെ ഉയര്‍ന്ന ഗ്യാസിന്റെയും വൈദ്യുതിയുടെയും വിലയില്‍ ബ്രിട്ടനിലെ സാധാരണക്കാര്‍ വട്ടം തിരിയുകയാണ്.


ഇതിനിടെയാണ് കമ്പനിയുടെ ലാഭത്തിന്റെ വാര്‍ത്ത പുറത്തുവരുന്നത്. ബ്രിട്ടനില്‍ ഒരുവര്‍ഷത്തിനിടെ ഉണ്ടായ കനത്ത ജീവിത ചെലവ് വര്‍ദ്ധനയില്‍ മുഖ്യ പങ്കുവഹിച്ചത് എനര്‍ജി വിലയിലെ വര്‍ദ്ധനവാണ്. രാജ്യത്താകെ ബ്രിട്ടിഷ് ഗ്യാസിന് 75 ലക്ഷത്തോളം ഉപയോക്താക്കളാണുള്ളത്. വര്‍ദ്ധിച്ച് വരുന്ന വിലവര്‍ദ്ധനവും മറ്റും സുനക് സര്‍ക്കാരിന് വന്‍ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions