യു.കെ.വാര്‍ത്തകള്‍

ഗ്യാസ്, വൈദ്യുതി ബില്ലുകളില്‍ ഏപ്രില്‍ മുതല്‍ വര്‍ഷം 300 പൗണ്ട് കുറയാന്‍ സാധ്യത

ജീവിത ചെലവുകള്‍ വര്‍ദ്ധിച്ചു വരുന്ന സന്ദര്‍ഭത്തില്‍ നേരിയ ആശ്വാസകരമായി ഗ്യാസ്, വൈദ്യുതി ബില്ലുകളില്‍ ഏപ്രില്‍ മുതല്‍ വര്‍ഷം 300 പൗണ്ട് കുറയാന്‍ സാധ്യത. ഒരു ശരാശരി കുടുംബത്തിന്റെ വൈദ്യൂതി, ഗ്യാസ് ബില്ലില്‍ വരുന്ന ഏപ്രില്‍ മുതല്‍ പ്രതിവര്‍ഷം 300 പൗണ്ടിന്റെ കുറവ് ഉണ്ടായേക്കുമെന്നാണ് സൂചന. വിലയില്‍ ഉണ്ടാകുന്ന 15 ശതമാനം കുറവ്, കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തിലെ ഏറ്റവും കുറഞ്ഞ ബില്‍ ആയ 1635 പൗണ്ടിലെത്തുമെന്നും കോണ്‍വാള്‍ ഇന്‍സൈറ്റ് എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനം പ്രവചിക്കുന്നു.

ഏപ്രില്‍ മുതല്‍ മൂന്ന് മാസത്തേക്കുള്ള എനര്‍ജി പ്രൈസ് ക്യാപ്പ് ഒരാഴ്ച്ചക്കുള്ളില്‍ ഓഫ്ജെം പ്രഖ്യാപിക്കാന്‍ ഇരിക്കവെയാണ് ഈ റിപ്പോര്‍ട്ട്.പല ഉപഭോക്താക്കളും ഇപ്പോഴും ബില്‍ അടയ്ക്കാനാകാതെ ക്ലേശിക്കുകയാണ്. ഈ പ്രവചനം ശരിയാണെങ്കില്‍, നിലവിലെ ശരാശരി ബില്‍ ആയ പ്രതിവര്‍ഷം 1,928 പൗണ്ട് എന്നതില്‍ നിന്നും 293 പൗണ്ടിന്റെ കുറവായിരിക്കും ഉണ്ടാവുക. അടുത്ത വെള്ളിയാഴ്ച്ച പ്രഖ്യാപിക്കാനിരിക്കുന്ന ഓഫ്ജെമ്മിന്റെ എനര്‍ജി പ്രൈസ്‌ക്യാപ് ഇംഗ്ലണ്ട്, വെയ്ല്‍സ്, സ്‌കോട്ട്ലാന്‍ഡ് എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് ആളുകള്‍ക്കായിരിക്കും ബാധകമാവുക.

എനര്‍ജി പ്രൈസ് ക്യാപ് വഴി റെഗുലേറ്റര്‍, ഊര്‍ജ്ജ വിതരണക്കാര്‍ക്ക് ഒരു യൂണിറ്റിന് ഈടാക്കാവുന്ന പരമാവധി നിരക്കാണ് നല്‍കുക. നിങ്ങള്‍ ഉപയോഗിക്കുന്ന വൈദ്യൂതിയുടെ അളവിനനുസരിച്ച്, ഈ നിശ്ചിത നിരക്കിലുള്ള ബില്‍ നിങ്ങള്‍ക്ക് ലഭിക്കും. താരതമ്യേന ഊഷ്മളമായ ശൈത്യകാലവും, ചെങ്കടലിലെ സംഘര്‍ഷത്തില്‍ അയവുള്ളതും മൊത്തവിലയെ കാര്യമായി ഉയര്‍ത്തിയിട്ടില്ല എന്ന് കോണ്‍വാള്‍ ഇന്‍സൈറ്റ് ചൂണ്ടിക്കാണിക്കുന്നു.

ജൂലൈ ആകുമ്പോഴേക്കും വീണ്ടും എനര്‍ജി ബില്‍ കുറഞ്ഞ് 1,465 ല്‍ എത്തുമെന്നും പിന്നീട് ഒക്ടോബറില്‍ അല്പം ഉയര്‍ന്ന് 1,524 പൗണ്ടില്‍ എത്തുമെന്നും കണ്‍സള്‍ട്ടന്‍സി പ്രവചിക്കുന്നു. എന്നാല്‍, ആഗോള സംഭവവികാസാങ്ങളെ ആശ്രയിച്ച് ഇതില്‍ മാറ്റം വരാവുന്നതുമാണ്. ഈ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത് ഊര്‍ജ്ജ ബില്ലുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തെ ഏറ്റവും താഴ്ന്ന നിലയിലെക്ക് എത്തുമെന്നാണ്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions