തിരുവനന്തപുരത്ത് നിന്ന് രാത്രയില്‍ ഉറങ്ങിക്കിടന്ന 2 വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. ഹൈദരാബാദ് സ്വദേശികളായ അമര്‍ദീപ്-റബീന ദേവി ദമ്പതികളുടെ മകളായ മേരിയെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ഇന്നലെ രാത്രി 12 മണിയോടെയാണ് കുഞ്ഞിനെ കാണാതായിരിക്കുന്നത്. അതിര്‍ത്തികളടക്കം അടച്ച് അരിച്ചുപെറുക്കിയുള്ള അന്വേഷണത്തിലാണ് പൊലീസ്. കുഞ്ഞിന് ഹിന്ദി മാത്രമാണ് അറിയാവുന്നത്. കുഞ്ഞ് ധരിച്ചിരുന്നത് ടീ ഷര്‍ട്ടാണ്.
പേട്ട ഓള്‍സെയിന്റ്സ് കോളേജിന് സമീപത്ത് റെയില്‍വേ ട്രാക്കിന് അടുത്ത് സഹോദരങ്ങള്‍ക്കൊപ്പം കൊതുകുവലക്കുള്ളില്‍ ഇന്നലെ രാത്രി കുഞ്ഞ് ഉറങ്ങാന്‍ കിടന്നത്. കുഞ്ഞിനെ മഞ്ഞനിറമുളള ഒരു സ്കൂട്ടറില്‍ വന്ന അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയെന്നാണ് കുട്ടിയുടെ സഹോദരന്റെ മൊഴി. മഞ്ഞ നിറത്തിലുള്ള ആക്റ്റീവ സ്കൂട്ടര്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു ഒഴിഞ്ഞ നിലങ്ങളും റെയില്‍വേ, ബസ് സ്റ്റേഷനും ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നത്. അന്വേഷണം അയല്‍ജില്ലകളിലേക്കും പൊലീസ് വ്യാപിപ്പിച്ചിട്ടുണ്ട്. കുഞ്ഞിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ 0471- 2743195. കണ്‍ട്രോള്‍ റൂം നമ്പറായ 112ലും വിവരമറിയിക്കാം.
വിവരമറിയിക്കേണ്ട മറ്റ് നമ്പറുകള്‍
9497 947107
9497960113
9497 980015
9497996988