യു.കെ.വാര്‍ത്തകള്‍

ആയിരക്കണക്കിന് സ്റ്റുഡന്റ് നഴ്സുമാരും മിഡ് വൈഫുകളും പഠനം പാതിവഴിയില്‍ നിര്‍ത്തുന്നു

സൗജന്യ ചൈല്‍ഡ് കെയര്‍ സ്‌കീം ലഭിക്കാത്തത് മൂലം ആയിരക്കണക്കിന് നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും മിഡ് വൈഫ്, അദ്ധ്യാപക പരിശീലനം തേടുന്നവര്‍ക്കും അവരുടെ പഠനവും പരിശീലനവും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നതായി ഇന്‍ഡിപെന്‍ഡന്റ് പത്രം. സര്‍ക്കാരിന്റെ സൗജന്യ ചൈല്‍ഡ് കെയര്‍ പദ്ധതി ഇവര്‍ക്ക് ലഭ്യമല്ലാത്തതാണ് പ്രധാന പ്രശ്നം. ഇപ്പോള്‍ തന്നെ ജീവനക്കാരുടെ ക്ഷാമം ഏറെ പ്രതിസന്ധികള്‍ തീര്‍ത്ത് ആരോഗ്യ - വിദ്യാഭ്യാസ മെഖലകളിലെ പ്രശ്നം ഇത് കൂടുതല്‍ രൂക്ഷമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പലരും ഈ മേഖലകള്‍ ഉപേക്ഷിച്ച് മറ്റു തൊഴിലുകള്‍ തേടുകയാണ്.


യു കെയിലെ നഴ്സിംഗ് കോഴ്സുകള്‍ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കുറവ് ദൃശ്യമായതായി യുകാസ് കണക്കുകള്‍ പുറത്തു വന്നിരുന്നു. 2024- ല്‍ നഴ്സിംഗ് കോഴ്സുകള്‍ക്കായി അപേക്ഷിച്ചിരിക്കുന്നത് വെറും 31,100 പേര്‍ മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 33,570 ആയിരുന്നെങ്കില്‍ 2022, 2021 വര്‍ഷങ്ങളില്‍ ഇത് യഥാക്രമം 41,220 ഉം 46,040 ഉം ആയിരുന്നു.

എന്‍ എച്ച് എസ്സിലെ കുറഞ്ഞ ശമ്പളം, ജോലി ആധിക്യം അതുപോലെ, തങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്ന ചിന്ത എന്നിവയെല്ലാം കൂടി എന്‍ എച്ച് എസ്സില്‍ നിന്നും യു കെയില്‍ പരിശീലനം ലഭിച്ച നഴ്സുമാര്‍ കൂട്ടത്തോടെ ഒഴിഞ്ഞു പോകാന്‍ കാരണമായിട്ടുണ്ട്. ഇംഗ്ലണ്ടില്‍ മാത്രം 42,000 ഒഴിവുകളാണ് നഴ്സുമാരുടേത് ആയിട്ടുള്ളത്. ഈ പശ്ചാത്തലത്തിലാണ് മംസ്നെറ്റ്, സേവ് ദി ചില്‍ഡ്രന്‍ എന്നിവയുള്‍പ്പടെയുള്ള നിരവധി കാമ്പെയ്ന്‍ ഗ്രൂപ്പുകള്‍ സര്‍ക്കാരിന്റെ സൗജന്യ ചൈല്‍ഡ് കെയര്‍ സകര്യം പരിശീലനം നേടുന്ന രക്ഷകര്‍ത്താക്കള്‍ക്ക് കൂടി ലഭ്യമാക്കണം എന്ന് ആവശ്യപ്പെടുന്നത്.

നേരത്തെ കഴിഞ്ഞ വസന്തകാലത്ത് ചൈല്‍ഡ് കെയര്‍ ആനുകൂല്യം കൂടുതല്‍ പേരിലേക്ക് ചാന്‍സലര്‍ ജെറെമി ഹണ്ട് വ്യാപിപ്പിച്ചിരുന്നു. 2025 സെപ്റ്റംബര്‍ മുതല്‍ ജോലി ചെയ്യുന്ന രക്ഷകര്‍ത്താക്കള്‍ക്ക്, അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ പ്രതിവര്‍ഷം 38 ആഴ്ച്ചക്കാലത്തേക്ക് 30 മണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയര്‍ ലഭ്യമാക്കിയിരുന്നു. എന്നാല്‍, ഇത് വേതനം ലഭിക്കുന്ന തൊഴിലുകള്‍ ചെയ്യുന്ന രക്ഷകര്‍ത്താക്കള്‍ക്ക് മാത്രമെ ലഭിക്കുകയുള്ളു.

പരിശീലനത്തിലുള്ള അദ്ധ്യാപകര്‍, നഴ്സുമാര്‍, മിഡ്വൈഫുമാര്‍ തുടങ്ങിയവര്‍ മിക്കപ്പോഴും അധിക സമയം ജോലി ചെയ്യുന്നവരാണ്. എന്നാല്‍, അവര്‍ പഠനത്തിന്റെ ഭാഗമായിട്ടാണ് ജോലി ചെയ്യുന്നത് എന്ന സാങ്കേതിക കാരണം കൊണ്ടു മാത്രം അവര്‍ക്ക് ഈ ആനുകൂല്യം നിഷേധിക്കപ്പെടുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇംഗ്ലണ്ടില്‍ മാത്രം ഇപ്പോള്‍ ഏതാണ്ട് 1,90,214 പേര്‍ നഴ്സിംഗ്, അദ്ധ്യാപനം, മിഡ്വൈഫറി മേഖലകളില്‍ പരിശീലനം തേടുന്നുണ്ട്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions