യു.കെ.വാര്‍ത്തകള്‍

41% കെയറര്‍മാരും ജോലിയില്‍ നിന്നും പിന്‍വാങ്ങാനോ, പ്രവൃത്തിസമയം കുറയ്ക്കാനോ ലക്ഷ്യമിടുന്നു


അടുത്ത വര്‍ഷം ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ പ്രായത്തിലുള്ള 41 ശതമാനം കെയറര്‍മാരാണ് ജോലി സ്ഥലത്ത് വിട്ടിറങ്ങാനോ, പ്രവൃത്തിസമയം കുറയ്ക്കാനോ ഉദ്ദേശിക്കുന്നത്. തങ്ങളുടെ ബന്ധുവിനെ പരിപാലിക്കുന്നതിനായാണ് അവര്‍ ജോലി ഒഴിവാക്കുന്നത്. വര്‍ക്ക്‌ഫോഴ്‌സില്‍ നിന്നും ഫാമിലി കെയറര്‍മാരുടെ പലായനം ട്രഷറിക്ക് 6.2 ബില്ല്യണ്‍ പൗണ്ട് വരുന്ന നികുതി നഷ്ടവും, അധിക ബെനഫിറ്റ് പെയ്‌മെന്റുകളുമായി കലാശിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

2021-22 വര്‍ഷത്തില്‍ ഏകദേശം 400,000 പേരാണ് ബന്ധുവിനെ പരിചരിക്കാനായി ജോലി ഉപേക്ഷിച്ചത്. ജോലിയിലെ ഉയര്‍ന്ന ഡിമാന്‍ഡുമായി ഒത്തുപോകാന്‍ സാധിക്കാതെ വന്നതോടെയാണ് ഇവര്‍ക്ക് ജോലി വിടേണ്ടിവന്നത്. സാമ്പത്തികമായി പ്രവര്‍ത്തനരഹിതമായി ഇരിക്കുന്നവരെ ജോലിയിലേക്ക് മടക്കിയെത്തിക്കാനുള്ള ഗവണ്‍മെന്റ് ലക്ഷ്യം ഫാമിലി കെയറര്‍മാര്‍ക്ക് മികച്ച പിന്തുണ ഉറപ്പാക്കാതെ ഫലപ്രദമാകില്ലെന്ന് സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി.

ഇപ്പോള്‍ തന്നെ കനത്ത സമ്മര്‍ദം നേരിടുന്ന സോഷ്യല്‍ കെയര്‍ സിസ്റ്റത്തില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കാനാണ് ഇത് ഉപകരിക്കുക. ഒപ്പീനിയം നടത്തിയ സര്‍വ്വെയില്‍ 65 ശതമാനം ഫാമിലി കെയറര്‍മാരും ജോലിയില്ലാത്ത നിലലയിലാണ്. കൃത്യമായ പിന്തുണ ലഭ്യമായാല്‍ 64 ശതമാനം പാര്‍ട്ട്‌ടൈം ജോലിക്കാരും ജോലി സ്ഥലത്തേക്ക് മടങ്ങുകയോ, പ്രവൃത്തി സമയം വര്‍ദ്ധിപ്പിക്കുകയോ ചെയ്യാന്‍ തയ്യാറാണ്.
ഏതായാലും മലയാളികള്‍ ഉള്‍പ്പെടെ ബ്രിട്ടനില്‍ കെയറര്‍ ജോലി ലക്ഷ്യമിടുന്നവര്‍ക്ക് ഇതൊരു ശുഭവാര്‍ത്തയാണ്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions