യു.കെ.വാര്‍ത്തകള്‍

യുകെയിലെ 4 പ്രമുഖ മോട്ടോര്‍വേകളില്‍ പുതിയ വേഗ പരിധി

യുകെയിലെ നാല് പ്രമുഖ മോട്ടോര്‍വേകളില്‍ സ്പീഡ് ലിമിറ്റുകള്‍ പുതുക്കി. മണിക്കൂറില്‍ 60 മൈല്‍ എന്ന രീതിയിലേക്കാണ് ഇപ്പോള്‍ സ്പീഡ് ലിമിറ്റ് ചെയ്തിരിക്കുന്നത്. ബ്രിട്ടനിലെ റോഡുകള്‍ സുരക്ഷിതമാക്കുവാനും, അപകടങ്ങള്‍ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പരീക്ഷണത്തിന്റെ ഭാഗമാണ് ഈ പുതിയ മാറ്റങ്ങള്‍. ഇതോടൊപ്പം തന്നെ ഷെഫീല്‍ഡിനും റോതര്‍ഹാമിനും സമീപം ജംഗ്ഷന്‍ 33 നും 34 നും ഇടയില്‍ M1 ന്റെ വടക്കുഭാഗത്തായി ഒരു ക്യാമറ പുതിയതായി സ്ഥാപിച്ചിട്ടുമുണ്ട്. ഇതില്‍ നിന്നും മാത്രം പ്രതിദിനം 8000 പൗണ്ടാണ് പിഴയായി സര്‍ക്കാരിന് ലഭിച്ചത്.

സൗത്ത് യോര്‍ക്ക്ഷെയര്‍ പോലീസിന്റെ കണക്കുകള്‍ പ്രകാരം, M1 ന്റെ 2.6 മൈല്‍ വരുന്ന ചെറിയ ഭാഗത്ത് മാത്രം അമിതവേഗതയില്‍ വാഹനം ഓടിച്ചതിന് 22,000-ത്തിലധികം ഡ്രൈവര്‍മാര്‍ക്കാണ് പിഴലഭിച്ചതെന്ന് വ്യക്തമാക്കുന്നു. M1 ല്‍ മാത്രമല്ല, മറിച്ച് M5, M6, M602 എന്നിവിടങ്ങളിലും വേഗത 60 മൈലായി കുറച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വേഗത കുറച്ചുള്ള ഡ്രൈവിംഗ് കൂടുതല്‍ മാലിന്യങ്ങള്‍ തള്ളുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്ന ചിന്തയും ഇതിന് പിന്നിലുണ്ട്.


തങ്ങള്‍ ശേഖരിച്ച വന്‍തോതിലുള്ള ഡേറ്റയുടെ വിശകലനം നടന്നുവരികയാണെന്നും അന്തിമ റിപ്പോര്‍ട്ട് ഉടന്‍തന്നെ പുറത്തിറക്കുമെന്നും നാഷണല്‍ ഹൈവേസ് ഡയറക്ടര്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സസ്റ്റൈനബിലിറ്റി സ്റ്റീഫന്‍ എല്‍ഡര്‍കിന്‍ പറഞ്ഞു. ഇത്തരം ഫൈനുകളില്‍ നിന്ന് ലഭിക്കുന്ന തുക സര്‍ക്കാരിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്കാണ് പോകുന്നത്. റോഡിലൂടെ അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നത് അപകടങ്ങള്‍ക്ക് ഇടയാകുമെന്നും, അതിനാല്‍ ഇത്തരം ഫൈനുകള്‍ അത്തരത്തിലുള്ള അപകടങ്ങള്‍ കുറയ്ക്കും എന്നും ഗവണ്‍മെന്റ് വക്താവ് വ്യക്തമാക്കി. 900 മില്യണ്‍ പൗണ്ടോളം റോഡുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions