യു.കെ.വാര്‍ത്തകള്‍

ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് വില്ല്യം രാജകുമാരന്റെ പ്രസ്താവന

ഗാസ വിഷയത്തില്‍ ബ്രിട്ടീഷ് ഭരണകൂടം പോലും നടത്താത്ത പ്രസ്താവനയുമായി വില്ല്യം രാജകുമാരന്‍. വില്ല്യം ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. അസാധാരണമെന്ന് വിശേഷിപ്പിക്കാവുന്ന ഇടപെടലാണ് ഭാവി രാജാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് ബ്രിട്ടീഷ് ഭരണകൂടം പോലും ഇസ്രയേലിനൊപ്പം നിലയുറപ്പിച്ച് നില്‍ക്കുമ്പോഴാണ് യുദ്ധം നിര്‍ത്തണമെന്ന ആവശ്യം വില്ല്യം ഉയര്‍ത്തിയിരിക്കുന്നത്.

ഭയാനകമായ മാനുഷിക നഷ്ടവും, നിരവധി പേര്‍ കൊല്ലപ്പെടുന്നതുമാണ് തന്റെ നിലപാടിന് കാരണമെന്ന് വില്ല്യം പറയുന്നു. 'മറ്റ് പലരെയും പോലെ ഈ യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്', 41-കാരനായ വില്ല്യം പറയുന്നു. ഗാസയിലെ സാധാരണക്കാര്‍ക്ക് കൂടുതല്‍ മനുഷ്യത്വപരമായ പിന്തുണ ഏറെ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ച വില്ല്യം, എത്രയും പെട്ടെന്ന് ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ വിട്ടയയ്ക്കണമെന്നു കൂട്ടിച്ചേര്‍ക്കുന്നു.

ഒക്ടോബര്‍ 7ന് ഹമാസ് ഭീകരാക്രമണം നടത്തിയതിന് തിരിച്ചടി നല്‍കാനാണ് ഇസ്രയേല്‍ ഗാസയില്‍ സൈനിക നടപടി തുടങ്ങിയത്. ഇതിന് ശേഷം ആദ്യമായാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ സീനിയര്‍ അംഗത്തില്‍ നിന്നും ഈ പ്രസ്താവന വരുന്നത്. ലണ്ടനിലെ ബ്രിട്ടീഷ് റെഡ് ക്രോസ് സന്ദര്‍ശനത്തിന് മുന്നോടിയായാണ് വെയില്‍സ് രാജകുമാരന്‍ പ്രസ്താവന നടത്തിയിരിക്കുന്നത്.

അതേസമയം, ഫോറിന്‍ & കോമണ്‍വെല്‍ത്ത് ഓഫീസിന്റെ അറിവോടെയാണ് രാജകുമാരന്റെ പ്രസ്താവനയെന്നാണ് പറയപ്പെടുന്നത്. ഇത് ഗവണ്‍മെന്റ് നിലപാടിന് സമാനമായതിനാല്‍ ഡൗണിംഗ് സ്ട്രീറ്റ് സ്വാഗതം ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions