നാട്ടുവാര്‍ത്തകള്‍

മോഷണസംഘത്തെ പിടികൂടാനെത്തിയ കേരള പൊലീസിന് നേരെ അജ്മീറില്‍ വെടിവെയ്പ്പ്



കേരള പൊലീസിന് നേരെ രാജസ്ഥാനിലെ അജ്മീറില്‍ വെടിവെയ്പ്പ്. മോഷണസംഘത്തെ പിടികൂടാനെത്തിയ കേരള പൊലീസിന് നേരെയാണ് അജ്മീറില്‍ വെടിവെയ്പ്പ് ഉണ്ടായത്. കൊച്ചിയില്‍ നിന്നെത്തിയ പൊലീസ് സംഘത്തിന് നേരെയുണ്ടായ വെടിവെയ്പ്പില്‍ ആര്‍ക്കും പരിക്കില്ല. കേരള പൊലീസിനെ ആക്രമിച്ച മോഷണക്കേസ് പ്രതികളായ ഉത്തരാഖണ്ഡ് സ്വദേശി ഷെഹ്‌സാദി, സാജിദ്, എന്നിവര്‍ പിടിയിലായി.

കേരളത്തില്‍ നിന്ന് 45 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച പ്രതികളെ പിടികൂടാനാണ് കേരള പൊലീസ് അജ്‌മേറിലെത്തിയത്. അജ്മീര്‍ പൊലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുന്നതിനിടെയാണ് കേരള പൊലീസിനുനേരെ ആക്രമണം ഉണ്ടായത്. പ്രതികള്‍ പൊലീസിനുനേരെ മൂന്ന് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു.

രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കേരള പൊലീസ് പ്രതികളെ കീഴ്‌പ്പെടുത്തിയത്. പ്രതികളില്‍ നിന്ന് രണ്ട് തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു. നിരവധി കേസുകളില്‍ പ്രതികളാണ് ഇരുവരും.

  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions