കഴിഞ്ഞതവണ ഉണ്ടായ തിരിച്ചടി പരിഗണിച്ചു, ലോക്സഭയിലേയ്ക്ക് പരമാവധി അംഗങ്ങളെ എത്തിക്കാന്‍ പ്രമുഖരുടെ പട്ടികയുമായി സിപിഎം. ഒരു പൊളിറ്റ് ബ്യൂറോ അംഗവും മൂന്നു ജില്ലാ സെക്രട്ടറിമാരും നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെട്ടതാണ് സിപിഎം പാനല്‍.
വടകരയില്‍ കെകെ ശൈലജ മത്സരിക്കും. മുരളീധരനില്‍ നിന്ന് സീറ്റ് പിടിച്ചെടുക്കുകയാണ് ലക്‌ഷ്യം. എം വി ജയരാജന്‍ കണ്ണൂരിലും എം വി ബാലകൃഷ്ണന്‍ കാസര്‍കോടും കോഴിക്കോട് എളമരം കരീം, പാലക്കാട് പിബി അംഗമായ എ വിജയരാഘവന്‍, ചാലക്കുടിയില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, ആലപ്പുഴയില്‍ എ എം ആരിഫ്, ആറ്റിങ്ങലില്‍ വി ജോയ്, കൊല്ലത്ത് നടന്‍ മുകേഷ്, പത്തനംതിട്ടയില്‍ ടി എം തോമസ് ഐസക്, ആലത്തൂരില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ എന്നിവരാകും സിപിഎം സ്ഥാനാര്‍ത്ഥികള്‍.
വി വസീഫ് മലപ്പുറത്ത് സി പി എമ്മിനായി മത്സരിക്കും. അതേ സമയം പൊന്നാനിയില്‍ പൊതുസ്വതന്ത്രനായി കെ എസ് ഹംസയാവും സ്ഥാനാര്‍ത്ഥിയാകുക. മുസ്ലിം ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന ഇദ്ദേഹത്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. കെ ജെ ഷൈന്‍ ടീച്ചറാകും എറണാകുളത്ത് സ്ഥാനാര്‍ത്ഥി. ഷൈന്‍ കെഎസ്ടിഎ ഭാരവാഹിയാണ്. ജോയ്‌സ് ജോര്‍ജ്ജാണ് ഇടുക്കിയില്‍ സിപിഎമ്മിനായി മത്സര രംഗത്തിറങ്ങുന്നത്.
ജില്ലാ കമ്മിറ്റികളില്‍നിന്നുള്ള ശുപാര്‍ശകള്‍ കൂടി പരിഗണിച്ച ശേഷമാണ് സിപിഎം സംസ്ഥാന കമ്മിറ്റി സ്ഥാനാര്‍ത്ഥി പട്ടികയില്‍ തീരുമാനമെടുത്തത്. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ചേര്‍ന്നിരുന്നു. കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്തശേഷം പട്ടിക 27ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.
കഴിഞ്ഞതവണ ഉണ്ടായ തിരിച്ചടി പരിഗണിച്ചു, ലോക്സഭയിലേയ്ക്ക് പരമാവധി അംഗങ്ങളെ എത്തിക്കാന്‍ പ്രമുഖരുടെ പട്ടികയുമായി സിപിഎം. വടകരയില്‍ കെകെ ശൈലജ മത്സരിക്കും. മുരളീധരനില്‍ നിന്ന് സീറ്റ് പിടിച്ചെടുക്കുകയാണ് ലക്‌ഷ്യം. എം വി ജയരാജന്‍ കണ്ണൂരിലും എം വി ബാലകൃഷ്ണന്‍ കാസര്‍കോടും കോഴിക്കോട് എളമരം കരീം, പാലക്കാട് പിബി അംഗമായ എ വിജയരാഘവന്‍, ചാലക്കുടിയില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, ആലപ്പുഴയില്‍ എ എം ആരിഫ്, ആറ്റിങ്ങലില്‍ വി ജോയ്, കൊല്ലത്ത് നടന്‍ മുകേഷ്, പത്തനംതിട്ടയില്‍ ടി എം തോമസ് ഐസക്, ആലത്തൂരില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ എന്നിവരാകും സിപിഎം സ്ഥാനാര്‍ത്ഥികള്‍.
വി വസീഫ് മലപ്പുറത്ത് സി പി എമ്മിനായി മത്സരിക്കും. അതേ സമയം പൊന്നാനിയില്‍ പൊതുസ്വതന്ത്രനായി കെ എസ് ഹംസയാവും സ്ഥാനാര്‍ത്ഥിയാകുക. മുസ്ലിം ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന ഇദ്ദേഹത്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. കെ ജെ ഷൈന്‍ ടീച്ചറാകും എറണാകുളത്ത് സ്ഥാനാര്‍ത്ഥി. ഷൈന്‍ കെഎസ്ടിഎ ഭാരവാഹിയാണ്. ജോയ്‌സ് ജോര്‍ജ്ജാണ് ഇടുക്കിയില്‍ സിപിഎമ്മിനായി മത്സര രംഗത്തിറങ്ങുന്നത്.
ജില്ലാ കമ്മിറ്റികളില്‍നിന്നുള്ള ശുപാര്‍ശകള്‍ കൂടി പരിഗണിച്ച ശേഷമാണ് സിപിഎം സംസ്ഥാന കമ്മിറ്റി സ്ഥാനാര്‍ത്ഥി പട്ടികയില്‍ തീരുമാനമെടുത്തത്. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ചേര്‍ന്നിരുന്നു. കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്തശേഷം പട്ടിക 27ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.
കെ കെ ശൈലജ, കെ രാധാകൃഷ്ണന്‍, മുകേഷ് എന്നിവര്‍ നിലവില്‍ നിയമസഭാ അംഗങ്ങളാണ്. കോട്ടയത്ത് മാണി ഗ്രൂപ്പ് തോമസ് ചാഴിക്കാടന്റെ പേര് നേരത്തെ പ്രഖ്യാപിച്ചിരുന്നു.