യു.കെ.വാര്‍ത്തകള്‍

മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വണ്ടിയോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഉടന്‍ വിലക്ക് വരുന്നു

മദ്യവും, മയക്കുമരുന്നും ഉപയോഗിച്ച് യുകെ റോഡുകളില്‍ വാഹനമോടിക്കവേ പിടിക്കപ്പെടുന്ന ഡ്രൈവര്‍മാരെ ഉടനടി വിലക്കാനുള്ള നീക്കങ്ങള്‍ സജീവം. പരിധി കടന്ന് ഇവ ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ കോടതി ഹിയറിംഗിന് പോലും കാത്തുനില്‍ക്കാതെ ലൈസന്‍സുകള്‍ പിടിച്ചെടുക്കാന്‍ കഴിയണമെന്നാണ് പോലീസ് മേധാവികള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇതിന് പുറമെ മദ്യവും, മയക്കുമരുന്നും ഉപയോഗിച്ച് അപകടം ഉണ്ടാക്കി ആളുകളെ കൊല്ലുന്ന ഡ്രൈവര്‍മാര്‍ക്ക് എതിരെ കൊലപാതക കുറ്റം ചുമത്താനും കഴിയണമെന്ന് ഉന്നത സസെക്‌സ് പോലീസ് ഉദ്യോഗസ്ഥ ജോ ഷൈനര്‍ പറഞ്ഞു. ക്രിസ്മസ് ദിവസം നടത്തിയ 56,000 ടെസ്റ്റുകളില്‍ 6616 ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്‌തെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

മയക്കുമരുന്ന് ഉപയോഗത്തിന് നടത്തിയ സ്വാബ് ടെസ്റ്റുകളില്‍ പകുതിയും, ബ്രെത്അനലൈസര്‍ ടെസ്റ്റില്‍ പത്തിലൊന്നും പോസിറ്റീവായിരുന്നു. പുരുഷന്‍മാരില്‍ 84 ശതമാനം പോസിറ്റീവ് റിസല്‍റ്റ് ലഭിച്ചപ്പോള്‍, കാല്‍ശതമാനവും 25 വയസ്സിന് മുകളിലുള്ളവരായിരുന്നു. ഈ ഘട്ടത്തിലാണ് ഇത്തരം ആളുകളെ റോഡുകളില്‍ നിന്നും വിലക്കാന്‍ അധികാരം വേണമെന്ന് പോലീസ് ആവശ്യം ഉയര്‍ത്തുന്നത്.

'ഇവരെ റോഡരികില്‍ വെച്ച് തന്നെ അയോഗ്യരാക്കാന്‍ സാധിക്കണം. മദ്യപിച്ചുള്ള ഡ്രൈവിംഗ് ഉള്‍പ്പെടെ കേസുകള്‍ വളരെ വ്യക്തമാണ്', നാഷണല്‍ പോലീസ് ചീഫ് കൗണ്‍സില്‍ റോഡ് പോലീസിംഗ് ലീഡ് ചീഫ് കോണ്‍സ്റ്റബിള്‍ ഷൈനര്‍ വ്യക്തമാക്കി. മറ്റൊരാളുടെ ജീവനെടുത്തതിന്റെ പൂര്‍ണ്ണമായ പ്രത്യാഘാതങ്ങള്‍ എന്ത് കൊണ്ട് ഇവര്‍ നേരിടുന്നില്ലെന്നാണ് ഇവരുടെ ചോദ്യം.

മദ്യപിച്ചുള്ള ഡ്രൈവിംഗ് പോലെ ഗുരുതരമായ കാര്യമാണ് മയക്കുമരുന്ന് ഉപയോഗിച്ചുള്ള ഡ്രൈവിംഗ് എന്ന് യുവാക്കള്‍ കരുതുന്നില്ലെന്നത് ഭയപ്പെടുത്തുന്ന വിഷയമാണെന്ന് ഷൈനര്‍ ചൂണ്ടിക്കാണിക്കുന്നു.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions