യു.കെ.വാര്‍ത്തകള്‍

ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് വെട്ടിച്ചുരുക്കാനുള്ള പദ്ധതി മാറ്റിവെച്ച് ചാന്‍സലര്‍

അടുത്ത മാസത്തെ ബജറ്റില്‍ ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികള്‍ മാറ്റിവെച്ച് ജെറമി ഹണ്ട്. നികുതികള്‍ വെട്ടിക്കുറയ്ക്കാനുള്ള ഇടം പരിമിതമായി മാറിയതോടെയാണ് അധികൃതര്‍ ഈ മുന്നറിയിപ്പ് നല്‍കുന്നത്. ഈ വിഷയത്തിനായി നിലകൊള്ളുന്ന ടോറി എംപിമാര്‍ക്ക് വാര്‍ത്ത കനത്ത തിരിച്ചടിയാണ്.

കടുപ്പമേറിയ പബ്ലിക് ഫിനാന്‍സുകള്‍ നികുതിയില്‍ കാര്യക്ഷമമായ മാറ്റങ്ങള്‍ വരുത്തുന്നത് അസാധ്യമാക്കി മാറ്റിയെന്ന് ചാന്‍സലര്‍ സ്ഥിരീകരിക്കുന്നു. നിലവിലെ അവസ്ഥയില്‍ ടാക്‌സ് കുറയ്ക്കുന്നത് പ്രായോഗികമല്ല.
ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിഷ്‌കാരം മാസങ്ങളായി ചാന്‍സലറുടെ പദ്ധതികളില്‍ ഉള്‍പ്പെട്ടിരുന്നു. ഹെഡ്‌ലൈന്‍ 40 ശതമാനം റേറ്റ് പകുതിയാക്കി ചുരുക്കാന്‍ പോലും ഉദ്ദേശിച്ചിരുന്നതാണ്. ഒരു ഘട്ടത്തില്‍ പൂര്‍ണ്ണമായി ഒഴിവാക്കുമെന്നും സൂചനയുണ്ടായിരുന്നു. ഓട്ടം സ്‌റ്റേറ്റ്‌മെന്റില്‍ നാഷണല്‍ ഇന്‍ഷുറന്‍സിനും, ബിസിനസ്സ് ടാക്‌സുകളും കുറയ്ക്കുന്നതില്‍ ശ്രദ്ധ നല്‍കാന്‍ ഹണ്ടും, സുനാകും തീരുമാനിച്ചതോടെ ഈ പദ്ധതി മാറ്റിവെച്ചു.

അടുത്ത മാസത്തെ ബജറ്റില്‍ ഇത് ഉള്‍പ്പെടുത്താന്‍ പ്രാഥമിക ചര്‍ച്ചകളില്‍ പദ്ധതി എത്തിയെങ്കിലും തല്‍ക്കാലം പരിഗണിക്കേണ്ടെന്ന തീരുമാനത്തിലേക്കാണ് എത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇന്‍ഹെറ്റിറ്റന്‍സ് ടാക്‌സ് പരിഷ്‌കാരം ഉള്‍പ്പെടുത്തുമെങ്കിലും തെരഞ്ഞെടുപ്പിന് മുന്‍പ് ഇത് നടപ്പാക്കാന്‍ സാധ്യതയില്ലെന്ന് ടോറി സ്രോതസ്സുകളും വിശദീകരിക്കുന്നു.

ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് വെട്ടിക്കുറച്ച് ലേബര്‍ പാര്‍ട്ടിക്കും, ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കും എതിരായ ശക്തമായി നിലകൊള്ളാന്‍ ടോറികള്‍ക്ക് സാധിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി മുന്നറിയിപ്പ് വന്നതോടെ സാമ്പത്തിക മാറ്റങ്ങള്‍ക്ക് 15 ബില്ല്യണ്‍ പൗണ്ടില്‍ താഴെയാണ് ഹണ്ടിന് ഇടമുള്ളത്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions