യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് മാര്‍ത്താ റൂള്‍ നടപ്പാക്കുന്നു; ഇനി കുടുംബാംഗങ്ങളുടെ അഭിപ്രായവും മുഖ്യം

ഏപ്രില്‍ മുതല്‍ രോഗികളുടെ ആരോഗ്യ കാര്യത്തില്‍ രോഗികള്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും രണ്ടാമതൊരു അഭിപ്രായം തേടുന്നത് അവകാശമായി മാറും. രോഗിയുടെ സ്ഥിതി മോശമാകുമെന്ന് ആശങ്ക തോന്നിയാല്‍ ഇനി ഡോക്ടര്‍മാരുടെ അഭിപ്രായം മാത്രമല്ല, ബന്ധുക്കളുടെ ആശങ്കകളും പരിഗണിക്കേണ്ടി വരും. ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് നടപ്പാക്കുന്ന 'മാര്‍ത്താ നിയമമാണ്' ഈ മാറ്റത്തിന് വഴിയൊരുക്കുന്നത്.

ഈ നടപടിക്രമം നിലവില്‍ വരുന്നതോടെ ആശുപത്രിയിലെ വ്യത്യസ്തമായ ക്രിട്ടിക്കല്‍ കെയര്‍ ടീം അടിയന്തര റിവ്യൂ നടപ്പാക്കും. ഇത് ആഴ്ചയില്‍ 7 ദിവസവും, 24 മണിക്കൂറും ലഭ്യമാകുകയും ചെയ്യും. രോഗിയുടെ ആരോഗ്യ സ്ഥിതി പെട്ടെന്ന് മോശമാകുകയോ, ആവശ്യത്തിന് പരിചരണം ലഭ്യമാകുന്നില്ലെന്ന് രോഗിക്കോ, കുടുംബത്തിനോ അഭിപ്രായമുണ്ടെങ്കിലും ഈ റിവ്യൂവിന് ആവശ്യപ്പെടാം.

2021-ല്‍ ലണ്ടനിലെ കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ചികിത്സയിലിരിക്കെ സെപ്‌സിസ് ബാധിച്ച് 13-കാരി മാര്‍ത്താ മില്‍സ് മരിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് 'മാര്‍ത്താ നിയമം' തയ്യാറാക്കുന്നതിലേക്ക് വഴിവെച്ചത്. ചുരുങ്ങിയത് 100 എന്‍എച്ച്എസ് ട്രസ്റ്റുകളെങ്കിലും നിയമം പ്രാഥമികമായി നടപ്പാക്കും.

സൈക്കിളില്‍ നിന്നും വീണ് പാന്‍ക്രിയയ്ക്ക് പരുക്കേറ്റ് ചികിത്സയിലായിരുന്ന മാര്‍ത്തയ്ക്ക് സെപ്‌സിസ് രൂപപ്പെടുകയും, ബന്ധുക്കള്‍ ഉന്നയിച്ച ആശങ്കകള്‍ ഡോക്ടര്‍മാര്‍ അവഗണിക്കുകയും ചെയ്തതോടെയാണ് കുട്ടിയുടെ മരണത്തില്‍ കലാശിച്ചത്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions