യു.കെ.വാര്‍ത്തകള്‍

ഇന്ത്യന്‍ റെസ്‌റ്റോറന്റ് മാനേജര്‍ വാഹനമിടിച്ച് മരിച്ച സംഭവം; 8 പേര്‍ അറസ്റ്റില്‍


ലണ്ടന്‍: ഇന്ത്യന്‍ റെസ്‌റ്റോറന്റ് മാനേജര്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍. കൊലപാതകമെന്ന് സംശയിച്ച് വിശദമായ അന്വേഷണത്തിലാണ് പോലീസ്. സൗത്ത്-ഈസ്റ്റ് ഇംഗ്ലണ്ടിലെ വെല്ലിലെ റെസ്‌റ്റോറന്റില്‍ നിന്ന് ഈ മാസം 14ന് ജോലി കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങിയ വിഗ്‌നേഷ് പട്ടാഭിരാമന്‍ (36) ആണ് വാഹനമിടിച്ച് മരിച്ചത്.

സംഭവത്തില്‍ ഷസെബ് ഖാലിദ് (24) ആണ് ആദ്യം അറസ്റ്റിലായത്. പിന്നാലെ 20, 21, 24, 27, 31, 41, 48 വയസ്സ് പ്രായമുള്ള ഏഴ് പേര്‍ കൂടി അറസ്റ്റിലായി. പ്രധാനപ്രതിയെ സംരക്ഷിച്ചുവെന്ന സംശയത്തിലാണ് ഇവരെ തീംസ് വാലി പോലീസ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ ഷസെബ് ഖാലിദിന് ജാമ്യം അനുവദിച്ചു.

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പോലീസ് കൈമാറണമെന്നും തീംസ് വാലി പോലീസ് അറിയിച്ചു.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions