യു.കെ.വാര്‍ത്തകള്‍

ലൈംഗിക സംതൃപ്തിക്ക് വേണ്ടി രോഗികളെ ദുരുപയോഗം ചെയ്യല്‍: എന്‍എച്ച്എസ് ഡോക്ടറെ പുറത്താക്കി


സ്വന്തം ലൈംഗിക സംതൃപ്തിക്കായി കുട്ടികളില്‍ മെഡിക്കല്‍ നടപടിക്രമങ്ങള്‍ നടത്തിയ നടത്തിയതായി കണ്ടെത്തിയതിന് പിന്നാലെ റൊമാനിയന്‍ എന്‍എച്ച്എസ് ഡോക്ടറെ പുറത്താക്കി. റോയല്‍ കോണ്‍വാള്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലെ രോഗികളെ അനാവശ്യ പരിശോധനയ്ക്ക് ഇരയാക്കിയ ഡോ. യൂലിയു സ്റ്റാന്‍ അവരുടെ മലാശയത്തില്‍ മരുന്നുകള്‍ കയറ്റുകയായിരുന്നു. ഇവരില്‍ പലരിലും നടപടി ക്രമങ്ങള്‍ നടത്തുന്നതിന് മുന്‍പായി അനുവാദം വാങ്ങിച്ചിരുന്നില്ല.

ചില രോഗികളുടെ മലാശയത്തില്‍ എട്ടു തവണ വരെ മരുന്നുകള്‍ ഉപയോഗിച്ചതായി കണ്ടെത്തി. അഞ്ച് വര്‍ഷത്തിനിടെ ഇരുപത്തിയൊന്ന് രോഗികളെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്‌തതായി ട്രൈബ്യുണല്‍ കണ്ടെത്തി. ഡോക്ടറുടെ അപമര്യാദയോടെയുള്ള പെരുമാറ്റത്തെ തുടര്‍ന്ന് ആന്റിബയോട്ടിക്കുകള്‍ സ്വീകരിക്കുന്നതിന് മുമ്പ് തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ ഒരു രോഗി ശ്രമിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.

തന്റെ ലൈംഗിക സംതൃപ്തിക്ക് വേണ്ടി അനാവശ്യവും ആക്രമണാത്മകവും ആയ നടപടിക്രമകള്‍ക്ക് പ്രതി രോഗികളെ വിധേയമാക്കിയതായി കണ്ടെത്തി. പല രോഗികളെയും ഒന്നിലധികം തവണ ഇയാള്‍ ഉപദ്രവിച്ചതായി സമ്മതിച്ചു. 2007-ല്‍ റൊമാനിയയില്‍ ബിരുദം നേടിയ ഡോ. സ്റ്റാന്‍, മസ്കുലോസ്കെലെറ്റല്‍ പ്രശ്‌നങ്ങളെക്കുറിച്ചുള്ള വൈദ്യശാസ്‌ത്ര ശാഖയായ ട്രോമ, ഓര്‍ത്തോപീഡിക്‌സ് മേഖലയില്‍ വൈദഗ്ധ്യം നേടുന്നതിന് മുമ്പ് യുകെയില്‍ ജോലി ചെയ്‌തിരുന്നു. 2015 ലാണ് അദ്ദേഹം തന്റെ ഏറ്റവും ഒടുവിലെ എന്‍എച്ച്എസ് പോസ്റ്റ് ആരംഭിച്ചത്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions