യു.കെ.വാര്‍ത്തകള്‍

ഉപഭോക്താക്കള്‍ക്കുള്ള ഊര്‍ജ ബില്‍ വിലക്കുറവ് ഏപ്രില്‍ 1 മുതല്‍ നിലവില്‍

ഒഫ്ജെമ്മിന്റെ പുതിയ പ്രൈസ് ക്യാപ് അനുസരിച്ച് ഉപഭോക്താക്കള്‍ക്കുള്ള കമ്പനികളുടെ ഊര്‍ജ ബില്‍ വിലക്കുറവ് ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരും. ബില്ലില്‍ 293 പൗണ്ട് വരെ കുറവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രിട്ടീഷ് ഗ്യാസ്, ഒ വി ഒ, ഇ ഡി എഫ്, ഇ കോണ്‍, ഒക്ടോപസ് ഉപഭോക്താക്കള്‍ക്ക് ഊര്‍ജബില്‍ പ്രതിവര്‍ഷം 1928 പൗണ്ട് എന്നതില്‍ നിന്നും ഏപ്രില്‍ 1 മുതല്‍ പ്രതിവര്‍ഷം 1,635 പൗണ്ടായി കുറയും. നിലവിലെ ശരാശരി ബില്‍ തുകയില്‍ നിന്നും ഏതാണ്ട് 15 ശതമാനത്തിന്റെ കുറവായിരിക്കും ഉണ്ടാവുക.


കുറഞ്ഞ ഊര്‍ജ ബില്‍ പല കുടുംബങ്ങളുടെയും സാമ്പത്തിക പ്രതിസന്ധിക്ക് വലിയൊരു അളവു വരെ പരിഹാരമാകുമെന്ന് എനര്‍ജി സേവിംഗ് ട്രസ്റ്റ് ചീഫ് എക്സിക്യുട്ടീവ് മൈക്ക് തോണ്‍ടണ്‍ പറയുന്നു. എന്നാല്‍, തികച്ചും അസ്ഥിരമായ അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ദ്ധനവും ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ രാജ്യത്തെ ഊര്‍ജ ബില്‍ നിരക്കുകള്‍ കൂടിയും കുറഞ്ഞുമിരിക്കാന്‍ സാധ്യതയുണ്ട്.


യു കെ യില്‍ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുക എന്നതാണ് വിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ പൊതുജനങ്ങളെ ബാധിക്കാതിരിക്കുന്നതിനുള്ള മാര്‍ഗ്ഗം എന്ന നിരീക്ഷണവും ഉണ്ട്. ആളുകള്‍ കുറച്ച് ഊര്‍ജ്ജം ഉപയോഗിക്കുന്ന തരത്തിലുള്ള പിന്തുണ നല്‍കുക എന്നതാണ് ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗം. ലോ കാര്‍ബണ്‍ ഹീറ്റിംഗ് പ്രോത്സാഹിപ്പിക്കുക, യു കെയിലെ പാരമ്പര്യേതര ഊര്‍ജ്ജ ഉത്പാദനം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഉണ്ട്.


തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ രാഷ്ട്രീയ അജണ്ടകളില്‍ ഊര്‍ജ്ജ സുരക്ഷ ഒരു പ്രധാന ഇടം പിടിച്ചിട്ടുണ്ടെങ്കിലും, അതിനായി എടുത്ത നയങ്ങളൊന്നും തന്നെ വേണ്ടത്ര ഫലപ്രദമല്ലെന്ന അഭിപ്രായവും ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ കൈക്കൊള്ളാതെ താല്‍ക്കാലിക ആശ്വാസം നോക്കിയുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്നു വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions