യു.കെ.വാര്‍ത്തകള്‍

കുതിച്ചുയരുന്ന ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കുവാനുള്ള നടപടികള്‍ ആലോചിച്ച് എംപിമാര്‍

യുവ ഡ്രൈവര്‍മാരെ പ്രതിസന്ധിയിലാക്കി കാര്‍ ഇന്‍ഷുറന്‍സ് തുക കുതിച്ചുയരുന്നത് തടയുവാന്‍ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് എംപിമാര്‍. വന്‍ തുക ഇന്‍ഷുറന്‍സിനായി നല്‍കേണ്ടി വരുന്ന യുവ ഡ്രൈവര്‍മാര്‍ കാറിലെ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തണം എന്ന് എം പിമാര്‍ നിര്‍ദ്ദേശിക്കുന്നു. മറ്റൊരു നിര്‍ദ്ദേശം, അപകടങ്ങള്‍ കുറയ്ക്കുന്നതിനായി രാത്രികാല ഡ്രൈവിംഗില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നതാണ്.

യുവ ഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് തുക കുറയ്ക്കുന്നതില്‍ സര്‍ക്കാരിന് നല്‍കാന്‍ കഴിയുന്ന പിന്തുണയുമായി ബന്ധപ്പെട്ട ചര്‍ച്ച വെസ്റ്റ്മിനിസ്റ്റര്‍ ഹോളില്‍ പാര്‍ലമെന്റ് അംഗം കാര്‍ല ലോക്ക്ഹാര്‍ട്ടാണ് ആരംഭിച്ചത്. ചിലര്‍ക്ക് 3000 പൗണ്ടിന്റെ വരെ ക്വോട്ട് ലഭിക്കാറുണ്ടെന്ന് പറഞ്ഞ അവര്‍, ഉയര്‍ന്ന ഇന്‍ഷുറന്‍സ് ചെലവ് പല യുവാക്കള്‍ക്കും ലൈസന്‍സ് ലഭിക്കുനതിന് തടസ്സമാകുന്നു എന്നും പറഞ്ഞു.

17 വയസ്സ് ഉള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം 1423 പൗണ്ട് മുതല്‍ 2,877 പൗണ്ട് വരെ വര്‍ദ്ധിച്ചു എന്ന് പറഞ്ഞ അവര്‍ 18 വയസ്സുകാര്‍ക്കുള്ള ശരാശരി പ്രീമിയം 3,162 പൗണ്ട് വരെ ആയി എന്നും പറഞ്ഞു. തന്റെ സമ്മതിദായകരില്‍ ചിലര്‍ 5000 പൗണ്ട് മുതല്‍ 7000 പൗണ്ട് വരെ ക്വാട്ട് ലഭിച്ചത് അതിന്റെ പകുതി വില മാത്രമുള്ള കാറിനായിരുന്നെന്നും അവര്‍ പറഞ്ഞു.

കണ്‍ഫ്യുസ്ഡ് ഡോട്ട് കോം പറയുന്നത് 17 മുതല്‍ 20 വയസ്സ് പ്രായമുള്ളവര്‍ക്കാണ് ഇന്‍ഷുറന്‍സ് തുകയില്‍ ഏറ്റവുമധികം വര്‍ദ്ധനവ് ഉണ്ടായതെന്നാണ്. 43 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് കാര്‍ ഇന്‍ഷുറന്‍സില്‍ ശരാശരി 1000 പൗണ്ട് വരെ വര്‍ദ്ധനവ് പ്രതീക്ഷിക്കാമെന്നും അതില്‍ പറയുന്നു. അപകടങ്ങളുടെ എണ്ണം കുറച്ച് ഇന്‍ഷുറന്‍സ് തുക കുറയ്ക്കാന്‍ ശ്രമിക്കണമെന്ന് പറഞ്ഞ ലോക്ക്ഹാര്‍ട്ട് , അതിനായി പുതിയതായി ലൈസന്‍സ് ലഭിച്ചവര്‍ക്ക് കുറച്ചു കാലത്തേക്ക് ഡ്രൈവിംഗില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ആലോചിക്കണം എന്നും പറഞ്ഞു.

ഡ്രൈവിഗ് പഠന കാലം ചുരുങ്ങിയത് 12 മാസമാക്കുക, ഡ്രൈവിംഗ് പഠിക്കുന്നതിനുള്ള പ്രായപരിധി കുറയ്ക്കുക, വാഹനമോടിക്കുമ്പോള്‍ രക്തത്തില്‍ അനുവദനീയമായ ആല്‍ക്കഹോളിന്റെ അളവ് കുറയ്ക്കുക, അതുപോലെ യുവ ഡ്രൈവര്‍മാര്‍ വാഹനമോടിക്കുമ്പോള്‍ അതിനുള്ളില്‍ അനുവദിക്കപ്പെടുന്ന യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തുക., രാത്രികാല ഡ്രൈവിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയവയുംനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.



  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions