യു.കെ.വാര്‍ത്തകള്‍

പുതിയ ഫിക്‌സഡ് ഡീലുകളില്‍ തുടര്‍ച്ചയായി മാറ്റങ്ങള്‍ പ്രഖ്യാപിച്ച് മോര്‍ട്ട്‌ഗേജ് സേവനദാതാക്കള്‍

മോര്‍ട്ട്‌ഗേജ് വിപണിയിലെ ചാഞ്ചാട്ടം കൂടുതല്‍ ശക്തമാക്കി പുതിയ ഫിക്‌സഡ് ഡീലുകളില്‍ തുടര്‍ച്ചയായി മാറ്റങ്ങള്‍ പ്രഖ്യാപിച്ച് മോര്‍ട്ട്‌ഗേജ് സേവനദാതാക്കള്‍. ഇക്കുറി പുതിയ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് ഡീലുകളുടെ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനാണ് നിരവധി മോര്‍ട്ട്‌ഗേജ് സേവനദാതാക്കള്‍ തയ്യാറായത്. വെള്ളിയാഴ്ച കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ജനുവരിയില്‍ ലെന്‍ഡര്‍മാര്‍ നിരക്കുകള്‍ കുത്തനെ കുറയ്ക്കാന്‍ തയ്യാറായിരുന്നു. ഇതോടെ ഈ വര്‍ഷം റീമോര്‍ട്ട്‌ഗേജ് ചെയ്യുന്ന 1.6 മില്ല്യണ്‍ ജനങ്ങള്‍ക്ക് അല്‍പ്പം ആശ്വാസത്തിനും വഴിയൊരുങ്ങി. ഇപ്പോള്‍ മോര്‍ട്ട്‌ഗേജ് നല്‍കാനായി കൂടുതല്‍ ഫണ്ട് ആവശ്യമായി വന്നതോടെ അടുത്ത ദിവസങ്ങളിലായി വീണ്ടും നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.


എച്ച്എസ്ബിസി, നാറ്റ്‌വെസ്റ്റ്, വിര്‍ജിന്‍ മണി എന്നിവരെല്ലാം പുതിയ ഡീലുകളുടെ ചെലവ് ഉയര്‍ത്തുകയാണ്. ഇതോടെ 4 ശതമാനത്തില്‍ താഴെയുള്ള അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് ഡീലുകള്‍ അവസാനിക്കാനാണ് സാധ്യത. പുതിയ ഫിക്‌സഡ് ഡീലുകള്‍ ഉയര്‍ന്ന നിരക്കിലേക്കാണ് മാറുന്നത്. നിലവില്‍ 5.25 ശതമാനത്തിലുള്ള ബേസ് റേറ്റില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി മാറ്റങ്ങള്‍ക്ക് തയ്യാറാകുമെന്ന് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നില്ല.


ഈ പ്രതീക്ഷയുടെ പ്രതിഫലനമാണ് നിരക്ക് മാറ്റത്തിലേക്ക് നയിക്കുന്നത്. സാധാരണമായി രണ്ട്, അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് ഡീലുകളുടെ കാലാവധി തീരുന്നത് വരെ നിരക്ക് വ്യത്യാസം പ്രകടമാകില്ല. എന്നാല്‍ വേരിയബിള്‍ റേറ്റിലുള്ളവര്‍ക്ക് ഈ വ്യത്യാസം ഉടനടി ബാധിക്കും. മോര്‍ട്ട്‌ഗേജ് സേവനദാതാക്കള്‍ ഉപഭോക്താക്കളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയാണ് ചെയ്യുന്നത് എന്നാണു വിമര്‍ശനം.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions