യു.കെ.വാര്‍ത്തകള്‍

ഒറ്റത്തവണയായി നല്‍കുമെന്ന് പറഞ്ഞ 1655 പൗണ്ട് ലഭിക്കാതെ ആരോഗ്യ ജീവനക്കാര്‍

കഴിഞ്ഞ മേയില്‍ ഒറ്റത്തവണയായി നല്‍കുമെന്ന് പ്രഖ്യാപിച്ച 1655 പൗണ്ട് ലംപ്‌സം തുക ലഭിക്കാതെ 20,000 ആരോഗ്യ പ്രവര്‍ത്തകര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തുക ലഭിക്കാതെ വന്നതോടെ ജോലിക്കാരും, തൊഴില്‍ദാതാക്കളും ഒരു പോലെ ആശങ്കയിലാണ്. 5% ശതമാനം ശമ്പളവര്‍ദ്ധനവിനൊപ്പമാണ് ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഈ ലംപ്‌സം തുക വാഗ്ദാനം ചെയ്തത്.

പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ എന്‍എച്ച്എസ് ഫ്രണ്ട്‌ലൈനില്‍ പ്രവര്‍ത്തിക്കുകയും, സോഷ്യല്‍ സ്ഥാപനങ്ങള്‍ നിയോഗിക്കുകയും ചെയ്ത ജീവനക്കാരെ ഒഴിവാക്കിയിരുന്നു. എന്നാല്‍ നവംബറില്‍ ഇവരെ കൂടി ഉള്‍പ്പെടുത്താനും ഫണ്ട് നല്‍കാനും മന്ത്രിമാര്‍ സമ്മതിച്ചു. എന്നാല്‍ ഈ പേയ്‌മെന്റുകളുടെ ഉത്തരവാദിത്വം എന്‍എച്ച്എസ് ഇതര സ്ഥാപനങ്ങള്‍ക്കാണെന്ന് ഗവണ്‍മെന്റ് ഇപ്പോള്‍ പറയുന്നു.

ഈ തുക നല്‍കാനായി എംപ്ലോയേഴ്‌സ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അപേക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം വന്നത്. എന്നാല്‍ ഈ തുക എപ്പോള്‍ ലഭിക്കുമെന്നത് സംബന്ധിച്ച് യാതൊരു സൂചനയും ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. എന്‍എച്ച്എസ് ഇംഗ്ലണ്ട് ഔട്ട്‌സോഴ്‌സ് ചെയ്യുന്ന ജോലികള്‍ ഏറ്റെടുക്കുന്ന ലാഭരഹിതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇവയില്‍ പലതും.

കമ്മ്യൂണിറ്റി നഴ്‌സുമാരും, ഫിസിയോതെറാപ്പിസ്റ്റുകളും ഉള്‍പ്പെടുന്ന ഈ ജീവനക്കാര്‍ പലപ്പോഴും എന്‍എച്ച്എസ് യൂണിഫോമിലാണ് എത്തുന്നത്. എന്‍എച്ച്എസ് പേ ഡീല്‍ പ്രകാരം നല്‍കുന്ന തുക ലഭ്യമാക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ നിന്നും ഫണ്ട് ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions