കുഞ്ഞനന്തന്റെ മരണം: പുനരന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്
ആലപ്പുഴ: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ സിപിഎം നേതാവ് പി.കെ കുഞ്ഞനന്തന്റെ മരണത്തില്‍ മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി ഉന്നയിച്ച ആരോപണം ഏറ്റെടുത്ത് കോണ്‍ഗ്രസ് നേതൃത്വം. അത് മരണമല്ല. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചാണ് അദ്ദേഹം മരണമടഞ്ഞത്. കുഞ്ഞനന്തനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്ന് സിപിഎമ്മുകാര്‍ വരെ പറയുന്നുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ട്. പുനരന്വേഷണം വേണമെന്നും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു.
കുഞ്ഞനന്തന്റെ മരണത്തില്‍ ഗൗരവമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ നടന്ന വ്യാപകമായ ഗൂഢാലോചനയും അതില്‍ പങ്കെടുത്ത ഉന്നതന്മാരിലേക്കും എത്താനുള്ള ആളായിരുന്നു കുഞ്ഞനന്തന്‍. അതുകൊണ്ട് ഈ ഗൂഢാലോചനയില്‍ ഗൗരവമായ അന്വേഷണം വേണമെന്നും ഇരുവരും ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞൂ.
കണ്ണൂരില്‍ കൊന്നവരെല്ലാം കൊല്ലപ്പെട്ടിട്ടുണ്ടെന്നും ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണിയായ കുഞ്ഞനന്തന്‍ ജയിലില്‍ ഭക്ഷ്യ വിഷബാധയേ തുടര്‍ന്നാണ് മരിച്ചതെന്നും കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് യോഗത്തില്‍ കെ.എം ഷാജി പ്രസംഗിച്ചിരുന്നു. ഇത് തള്ളിക്കൊണ്ട് കുഞ്ഞനന്തന്റെ മകള്‍ തന്നെ രംഗത്തുവന്നെങ്കിലും ഷാജി ഉയര്‍ത്തിവിട്ട ആരോപണം സിപിഎമ്മിനെ
മൂന്നാം സീറ്റ് വിഷയത്തില്‍ മുസ്ലീം ലീഗുമായി ചര്‍ച്ച നടക്കുമ്പോള്‍ പ്രതികരണത്തിനില്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു. മുസ്ലീം ലീഗിന്റെയും യുഡിഎഫിന്റെയും കാര്യം പറയേണ്ടത് ഇ.പി ജയരാജനല്ലല്ലോ. മുസ്ലീം ലീഗിന്റെ ആവശ്യം ന്യായമാണെന്ന ഇ.പി ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സതീശന്‍. ആലപ്പുഴയില്‍ യുഡിഎഫിന് 'കിടിലന്‍' സ്ഥാനാര്‍ത്ഥി വരുമെന്നും സതീശന്‍ പറഞ്ഞു.
പരാമര്‍ശത്തിന്റെ പേരില്‍ കെ.എം ഷാജിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിക്കേണ്ടെന്ന് കെ. മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. ഷാജി പറഞ്ഞതില്‍ അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ട്. ഷാജിക്കെതിരെ സിപിഎം നിയമപോരാട്ടം നടത്തിയാല്‍ യുഡിഎഫ് ഒറ്റക്കെട്ടായി അദ്ദേഹത്തിന്റെ പിന്നില്‍ ഉണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.