സിനിമ

പ്രഭാസ് ചിത്രം 'കല്‍ക്കി' ഒരുങ്ങുന്നത് 9 ഭാഗങ്ങളായി?

ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം റിലീസിനെത്തുന്ന ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ് പ്രഭാസ് നായകനാകുന്ന 'കല്‍ക്കി 2989 എഡി'. നാഗ് അശ്വിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം 600 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദിഷ പഠാനി തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ ഒന്നിക്കുന്ന ചിത്രമാണ് കല്‍ക്കി.

ഈ സിനിമയെ കുറിച്ചുള്ള പുതിയൊരു വിവരമാണ് ഇപ്പോള്‍ പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. സിനിമയെ കുറിച്ച് സംസാരിക്കവെ തെലുങ്ക് നടനായ അഭിനവ് ഗോമതം പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. കല്‍ക്കിക്ക് 9 ഭാഗങ്ങള്‍ ഉണ്ടാകും എന്നാണ് അഭിനവ് ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.

'കല്‍ക്കി 2898 എഡി എന്ന സിനിമയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകണ്. അടുത്തിടെ ചിത്രത്തിന് ഒമ്പത് ഭാഗങ്ങള്‍ ഉണ്ടാകുമെന്ന് ഞാന്‍ കേട്ടു. അതാണ് ആകാംക്ഷ വര്‍ദ്ധിപ്പിച്ചത്' എന്നാണ് അഭിനവ് പറഞ്ഞത്. നടന്റെ വാക്കുകള്‍ വളരെ വേഗം തന്നെ വൈറലാവുകയും ചെയ്തു.

തന്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ സംസാരിച്ചത്. എന്നാല്‍ കല്‍ക്കിക്ക് 9 ഭാഗങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ല. എപിക് സയന്‍സ് ഫിക്ഷന്‍ ഡിസ്‌ടോപ്പിയന്‍ എന്ന ജോണറിലാണ് കല്‍ക്കി ഒരുക്കുന്നത്.

കല്‍ക്കി 2898 എഡിയുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്തിറങ്ങിയത് മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി. അശ്വനി ദത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ഈ വര്‍ഷം മെയ് 9ന് ആണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. ഏപ്രില്‍ 1ന് സിനിമയുടെ ട്രെയ്‌ലര്‍ എത്തുമെന്ന് സംവിധായകന്‍ നാഗ് അശ്വിന്‍ പ്രഖ്യാപിച്ചിരുന്നു.

  • നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' വരുന്നു; റിലീസ് തീയതി പുറത്ത്
  • നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദനെ പാലക്കാട് പരിഗണിച്ച് ബിജെപി
  • യുകെയില്‍ വിജയിയുടെ 'ജനനായകന്‍'ന് സെന്‍സര്‍ അനുമതി; ഇന്ത്യയിലെ റിലീസ് അനിശ്ചിതത്തിലും
  • അതിഥിവേഷത്തില്‍ അഭിനയിക്കാന്‍ 30 കോടി; ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി
  • 'ദൃശ്യം 3' വിഷു റിലീസായി തിയേറ്ററുകളിലെത്തും
  • കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്
  • മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു
  • സിന്ധുവുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മനു വര്‍മ
  • ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താരം; ഗുരുതര പാപമെന്ന് ജമാ അത്തെ പ്രസിഡന്റ്
  • തട്ടിപ്പ് കേസ്; ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്, ജനുവരി ഏഴിന് ഹാജരാകണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions