യു.കെ.വാര്‍ത്തകള്‍

വാറിംഗ്ടണില്‍ മരണമടഞ്ഞ മെറീന ബാബുവിന് മാര്‍ച്ച് 8ന് വിട നല്‍കും

വാറിംഗ്ടണില്‍ ഫെബ്രുവരി 20ന് അന്തരിച്ച മലയാളി വിദ്യാര്‍ത്ഥിനി മെറീന ബാബു മാമ്പള്ളിക്ക് മാര്‍ച്ച് 8 വെള്ളിയാഴ്ച വാറിങ്ടണില്‍ തന്നെ അന്ത്യ വിശ്രമം ഒരുക്കും. രാവിലെ എട്ടുമണിയോടെ മെറീനയുടെ മൃതദേഹം സ്വഭവനത്തിലെത്തിച്ച് പ്രാര്‍ത്ഥനയ്ക്ക് ശേഷം എട്ടരയോടെ സംസ്‌കാര ചടങ്ങിനായി വാറിങ്ടണിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ കൊണ്ടുവരും. ചടങ്ങുകള്‍ക്ക് ശേഷം പൊതുദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പതിനൊന്നരയോടെ സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തും.

വാറിങ്ടണില്‍ താമസമാക്കിയിരുന്ന ബാബു മാമ്പള്ളി- ലൈജു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് മെറീന. ബ്ലഡ് ക്യാന്‍സറിനെ തുടര്‍ന്ന് റോയല്‍ ലിവര്‍പൂള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫെബ്രുവരി 20ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം. ഒരാഴ്ചയ്ക്ക് മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കീമോ തെറാപ്പി ആരംഭിച്ചു. 20 വയസായിരുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററില്‍ മൂന്നാം ര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥിയായിരുന്നു.മൂത്ത സഹോദരി മെര്‍ലിന്‍ വാറിങ്ടണ്‍ എന്‍എച്ച്എസ് ആശുപത്രി ജീവനക്കാരിയാണ്. കോട്ടയം ചിങ്ങവനം സ്വദേശികളാണ് ബാബു മാമ്പള്ളിയും കുടുംബവും.

പൊതുദര്‍ശനവും സംസ്‌കാര ചടങ്ങുകളും ദേവാലയത്തിന്റെ അഡ്രസ്

സെന്റ് ജോസഫ് ചര്‍ച്ച്, മീറ്റിങ് ലെയ്ന്‍, വാറിങ്ടണ്‍, WA 52BB

സെമിത്തേരിയുടെ അഡ്രസ്

Fox covert cemetery

Res Lane, Warrington, WA45LLA

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions