യു.കെ.വാര്‍ത്തകള്‍

മാരക രോഗമായ കാന്‍സര്‍ 200 തരം; ബ്രിട്ടനില്‍ ഓരോ വര്‍ഷവും കണ്ടുപിടിക്കുന്നത് 3,75,000 പേരില്‍

ഓരോ വര്‍ഷം ബ്രിട്ടനില്‍ 3,75,000 പേര്‍ക്ക് പുതിയതായി കാന്‍സര്‍ സ്ഥിരീകരിക്കപ്പെടുന്നു എന്ന് റിപ്പോര്‍ട്ട് ഏല്ലാ രണ്ട് പേരിലും ഒരാള്‍ക്ക് വീതം ജീവിതത്തില്‍ എപ്പോഴെങ്കിലും കാന്‍സര്‍ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട് എന്നുകൂടി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭക്ഷണം കഴിക്കുന്ന സമയത്താണ് സാധാരണയായി കാന്‍സര്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുക. നമ്മള്‍ എങ്ങനെ ഭക്ഷണം കഴിക്കുന്നത് എന്നതിനെ നിരവധി ലക്ഷണങ്ങള്‍ സ്വാധീനിക്കും. ആദ്യമായി നോക്കേണ്ടത് സാധാരണ പോലെ വിശപ്പ് ഉണ്ടാകുന്നുണ്ടോ എന്നതാണെന്ന് ക്രോണിക്കിള്‍ ലൈവില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണ രീതിയിലുള്ള വിശപ്പ് ഉണ്ടാവുന്നില്ലെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുവാനും കാന്‍സര്‍ ചാരിറ്റി മാക്കില്ലിയന്‍ പറയുന്നു.

ശ്രദ്ധയോടെ നിരീക്ഷിക്കേണ്ട മറ്റൊരു ലക്ഷണം ഭക്ഷണം ചവയ്ക്കുമ്പോഴോ വിഴുങ്ങുമ്പോഴോ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടോ എന്നതാണ്. തൊണ്ടയില്‍ എന്തോ കുടുങ്ങിയതുപോലെ ഇടയ്ക്കിടെ തോന്നലുണ്ടാകാറുണ്ടോ എന്നും ശ്രദ്ധിക്കണം. അവസാനമായി ശ്രദ്ധിക്കേണ്ടത് ദഹനക്കുറവാണ്. ദഹനക്കുറവോ നെഞ്ചെരിച്ചിലോ അനുഭവപ്പെടുന്നുവെങ്കിലും എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക. നീണ്ടകാലം ഇത് അനുഭവപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ടിരിക്കണം.

അതുപോലെ ബോവല്‍ മൂവ്മെന്റ്സും നിരീക്ഷിക്കണം. മൂന്നാഴ്ചയിലധികം അസാധാരണമായി എന്തെങ്കിലും അനുഭവപ്പെട്ടാല്‍, ഉദാഹരണത്തിന്, ദീര്‍ഘകാലത്തേക്ക് വയറിളക്കം, കട്ടിയായ മലം, മലത്തില്‍ രക്തത്തിന്റെ അംശം എന്നിവ കണ്ടെത്തുക പോലുള്ളവ കണ്ടാല്‍ ഉടനടി ഡോക്ടറെ കാണുക. ഒരുപക്ഷെ കാന്‍സറിന്റെ ലക്ഷണങ്ങളാകാം ഇത് എന്നും ചാരിറ്റി പറയുന്നു.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions