യു.കെ.വാര്‍ത്തകള്‍

യുകെകെസിഎ വൂസ്റ്റര്‍ യൂണിറ്റ് അംഗം സ്റ്റീഫന്‍ മൂലക്കാട്ടിനു കണ്ണീരോടെ വിട



ആദ്യ കാല മാല്‍വേന്‍ മലയാളിയും പിന്നീട് വൂസ്റ്റര്‍ നിവാസിയുമായ കോട്ടയം വെളിയന്നൂര്‍ സ്വദേശി സ്റ്റീഫന്‍ മത്തായിക്ക് കണ്ണീരോടെ വിട നല്‍കി മലയാളി സമൂഹം. മസില്‍ വീക്ക്‌നെസ് രോഗം മൂലം ഏതാനും നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. വൂസ്റ്ററിലെ ക്‌നാനായക്കാര്‍ക്കിടയിലെ സജീവ പ്രവര്‍ത്തകനായിരുന്നു സ്റ്റീഫന്‍.


സീറോ മലബാര്‍ രൂപത വികാരി ജനറല്‍ കൂടിയായ ഫാ. സജി മലയില്‍, പാരിഷ് വൈദികന്‍ ഷൈജു കൊച്ചുപറമ്പില്‍, ഇടവക വികാരി ടെറിന്‍ മുല്ലക്കര, സെഹിയോന്‍ ചുമതലയുള്ള ഫാ. ഷിജു, ഫാ. സജി തോട്ടം, ഫാ. മാത്യു, ഫാ. ജസ്റ്റിന്‍, ഫാ. മനു, ഫാ. വര്‍ഗീസ് എന്നിവരും വൂസ്റ്റര്‍ പള്ളി വികാരി കാനോന്‍ ബ്രയാന്‍ മക്കിന്‍ലെ, മാല്‍വേണ്‍ പള്ളി വികാരി നസ്റിയസ് മാഗ്നവെ എന്നിവരാണ് സ്റ്റീഫന്റെ അന്ത്യയാത്രയ്ക്ക് പ്രാര്‍ത്ഥനാ പുഷ്പങ്ങളുമായി വൂസ്റ്റര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ എത്തിയത്.

ത്രീ കൗണ്ടി ഹോളി കിംഗ്‌സ് ക്‌നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനില്‍ അംഗമായ സ്റ്റീഫന്‍ നാട്ടില്‍ വെളിയന്നൂര്‍ സെന്റ് മേരീസ് പള്ളി ഇടവകാംഗമാണ്. യുകെകെസിഎ വൂസ്റ്റര്‍ യൂണിറ്റ് അംഗം കൂടിയാണ്. ഭാര്യ ലിസ്സി പുന്നത്തുറ ഇടവക മുല്ലപ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ഉല്ലാസ്, ഫെലിക്‌സ്, കെസിയ. മരുമകള്‍: റോസ് മേരി.



  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions