യു.കെ.വാര്‍ത്തകള്‍

കാന്‍സര്‍ രോഗികള്‍ റേഡിയോതെറാപ്പിയും കീമോതെറാപ്പിയും ആരംഭിക്കാന്‍ കാത്തിരിപ്പ് നേരിടുന്നത് 7 ആഴ്ച വരെ


കാന്‍സര്‍ രോഗികള്‍ക്കു യുകെയില്‍ ഇപ്പോള്‍ വലിയ ദുരിതമാണ്. രോഗം സ്ഥിരീകരിച്ചാല്‍ അതിവേഗത്തിലുള്ള ചികിത്സ ലഭ്യമാക്കേണ്ടത് രോഗിയെ സംബന്ധിച്ച് സുപ്രധാനമാണ്. യുകെയില്‍ കാന്‍സര്‍ചികിത്സ ലഭ്യമാക്കുന്നതിന്റെ വേഗത മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ പിന്നിലാണെന്നതാണ് വസ്തുത.

യുകെയില്‍ കാന്‍സര്‍ രോഗികള്‍ക്ക് റേഡിയോതെറാപ്പിയും, കീമോതെറാപ്പിയും ആരംഭിക്കാന്‍ ഏഴ് ആഴ്ച വരെ കാത്തിരിക്കേണ്ടി വരുന്നുണ്ട്. താരതമ്യം ചെയ്യുന്ന രാജ്യങ്ങളുമായി ഒത്തുനോക്കുമ്പോഴാണ് യുകെ ഈ കാര്യത്തില്‍ പിന്നിലാണെന്ന് വ്യക്തമാകുന്നത്.

ചികിത്സയ്ക്കായുള്ള ഈ കാത്തിരിപ്പ് മൂലം രോഗികള്‍ രക്ഷപ്പെടാനുള്ള സാധ്യതയെ വരെ ബാധിക്കുകയാണ്. 2012 മുതല്‍ 2017 വരെ കാലയളവില്‍ യുകെയ്ക്ക് പുറമെ ഓസ്‌ട്രേലിയ, കാനഡ, നോര്‍വെ എന്നിവിടങ്ങളിലെ 780,000 കാന്‍സര്‍ രോഗികളുടെ ചികിത്സാ വിവരങ്ങളാണ് പരിശോധിച്ചത്. എട്ട് തരം കാന്‍സറുകളും ഈ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

എട്ട് തരം കാന്‍സറുകളിലും യുകെയിലെ രോഗികള്‍ക്ക് ചികിത്സയ്ക്കായി കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുന്നുണ്ട്. ഇംഗ്ലണ്ടില്‍ കീമോതെറാപ്പി ആരംഭിക്കാന്‍ ആവശ്യമായി വരുന്ന ശരാശരി സമയം 48 ദിവസമാണ്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഇത് 57, വെയില്‍സില്‍ 58, സ്‌കോട്ട്‌ലണ്ചില്‍ 65 എന്നിങ്ങനെയാണ് കാത്തിരിപ്പ്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions