യു.കെ.വാര്‍ത്തകള്‍

ടോറി എംപി പീഡിപ്പിച്ചതായി പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് ഇര

ഒരു ടോറി എംപിയില്‍ നിന്നും ഗുരുതരമായ ലൈംഗിക അതിക്രമം നേരിട്ടതിനെ കുറിച്ച് പരാതി നല്‍കിയിട്ടും ഔദ്യോഗികമായി അന്വേഷണം ആരംഭിക്കാന്‍ പോലും തയാറായില്ലെന്ന് ഇരയായ സ്ത്രീ. പാര്‍ട്ടിയുടെ അഭിമാനം സംരക്ഷിക്കുന്നതിനായാണ് ലൈംഗിക പീഡന പരാതിയില്‍ നടപടിയെടുക്കാന്‍ മടിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്.

തനിക്കെതിരെ അതിക്രമം നടന്നതിന് പിന്നാലെ ഇതേക്കുറിച്ച് കണ്‍സര്‍വേറ്റീവ് വിപ്പുമാരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഇര പറയുന്നു. അക്രമത്തിന് ശേഷം മാനസികനില മോശമായ സ്ത്രീക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാന്‍ കണ്‍സര്‍വേറ്റീവ് ആസ്ഥാനത്ത് നിന്നും 15,000 പൗണ്ട് നല്‍കുകയും ചെയ്തു.

എംപിക്കെതിരെ അന്വേഷണം നടത്താതെ വന്നതോടെ ആളുകള്‍ അപകടത്തിലാണെന്ന് വ്യക്തമാകുന്നതായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. തനിക്ക് നേരിട്ടത് പോലുള്ള അവസ്ഥകള്‍ മറ്റുള്ളവര്‍ക്ക് നേരിടാതിരിക്കാന്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഇര ഗാര്‍ഡിയനോട് പറഞ്ഞു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പരാതി സിസ്റ്റം ശരിയായ രീതിയിലല്ലെന്ന് ഇര ചൂണ്ടിക്കാണിച്ചു. ഇതിന് അടിയന്തര മാറ്റം ആവശ്യമാണ്. ഇത്തരം സംഭവങ്ങളില്‍ പെടുന്നവരുടെ സുരക്ഷയേക്കാള്‍ വിഷയം മറച്ചുവെയ്ക്കുന്നതിനാണ് ശ്രമം നടക്കുന്നത്, ഇവര്‍ പറയുന്നു. നിലവിലെ നേതൃത്വം താനാണ് പ്രശ്‌നമെന്ന തോന്നലാണ് സമ്മാനിക്കുന്നതെന്നും ഇര വ്യക്തമാക്കി.

സ്വകാര്യ ചികിത്സയ്ക്ക് പണം നല്‍കുമ്പോള്‍ ഇത് രഹസ്യമായിരിക്കുമെന്ന് പറഞ്ഞെങ്കിലും പിന്നീട് ഇത് പത്രവാര്‍ത്തയായി. ആരോപണം നേരിടുന്ന എംപിയുടെ വിപ്പ് പിന്‍വലിച്ചിരുന്നു. പരാതി നല്‍കിയ സ്ത്രീ ഇത് പിന്‍വലിച്ചെങ്കിലും മറ്റ് ആരോപണങ്ങളുടെ പേരില്‍ എംപിക്കെതിരെ പോലീസ് അന്വേഷണം നടക്കുന്നുണ്ട്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions