യു.കെ.വാര്‍ത്തകള്‍

രോഗികളില്‍ നിന്നും അക്രമം കൂടുന്നു; നഴ്‌സുമാര്‍ക്ക് ധരിക്കാന്‍ കാമറകള്‍ കൈമാറി എന്‍എച്ച്എസ് ട്രസ്റ്റ്

എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് നേരെ രോഗികളുടെയും, ഇവരുടെ ബന്ധുക്കളുടെയും ഭാഗത്ത് നിന്നും അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായികണക്കുകള്‍ പുറത്തുവരവെ നഴ്‌സുമാര്‍ക്ക് ധരിക്കാന്‍ കാമറകള്‍ കൈമാറി എന്‍എച്ച്എസ് ട്രസ്റ്റ്. നഴ്‌സുമാരെ സംരക്ഷിക്കാനായി ശരീരത്തില്‍ ധരിക്കാന്‍ കഴിയുന്ന കാമറകളാണ് ഒരു ലണ്ടന്‍ എന്‍എച്ച്എസ് ട്രസ്റ്റ് നഴ്‌സുമാര്‍ക്ക് കൈമാറിയിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നഴ്‌സിംഗ് ജീവനക്കാര്‍ക്ക് എതിരായ അക്രമങ്ങളും, ചൂഷണങ്ങളും ഇരട്ടിയിലേറെ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സുരക്ഷയൊരുക്കാന്‍ കാമറ നല്‍കേണ്ടി വന്നത്. ഹെല്‍ത്ത് കെയര്‍ ജീവനക്കാരോട് അല്‍പ്പം ദയവോടെ പെരുമാറണമെന്നും ട്രസ്റ്റ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

ബാര്‍ക്കിംഗ്, ഹാവറിംഗ്, റെഡ്ബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റാണ് രോഗികളുടെയും, ഇവരുടെ ബന്ധുക്കളുടെയും, മറ്റ് പൊതുജനങ്ങളുടെയും ഭാഗത്ത് നിന്നുള്ള അക്രമം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 'നോ അബ്യൂസ് നോണ്‍ എക്‌സ്‌ക്യൂസ്' ക്യാംപെയിന്‍ ആരംഭിക്കുന്നത്.

വംശീയത, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍, ശാരീരികമായ ഉപദ്രവങ്ങള്‍ എന്നിവയെല്ലാം ഇതില്‍ പെടും. കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ തങ്ങള്‍ നേരിട്ട അക്രമണങ്ങളും, ചൂഷണങ്ങളും സംബന്ധിച്ച് തുറന്നുപറഞ്ഞ് വിഷയത്തിന്റെ തോതിനെ കുറിച്ച് ബോധവത്കരണം നടത്താനാണ് ക്യാംപെയിന്‍ ലക്ഷ്യമിടുന്നത്.

ഇതോടൊപ്പം ജീവനക്കാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ കൈമാറാനും, വാര്‍ഡുകളില്‍ നിരീക്ഷണവും, സുരക്ഷയും വര്‍ദ്ധിപ്പിക്കാനും ട്രസ്റ്റ് തയ്യാറായിട്ടുണ്ട്. 2024 ജനുവരിയില്‍ മാത്രം രോഗികളുടെയും, ബന്ധുക്കളുടെയും, സന്ദര്‍ശകരുടെയും ഭാഗത്ത് നിന്നും തങ്ങളുടെ ജീവനക്കാര്‍ക്ക് നേരെ 75 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ബാര്‍ക്കിംഗ്, ഹാവറിംഗ് & റെഡ്ബ്രിഡ്ജ് ട്രസ്റ്റ് പറഞ്ഞു.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions