യു.കെ.വാര്‍ത്തകള്‍

മലയാളി ഡോക്ടര്‍ എ ജെ ജേക്കബിന്റെ സംസ്‌കാരം മാര്‍ച്ച് ആറിന് പ്രസ്റ്റണില്‍

യുകെയില്‍ അന്തരിച്ച മലയാളി ഡോക്ടര്‍ എ ജെ ജേക്കബിന് (64) മാര്‍ച്ച് ആറിന് വിട നല്‍കും. സംസ്‌കാരം പ്രസ്റ്റണില്‍. രാവിലെ 10 മുതല്‍ 11 വരെ പ്രസ്റ്റണിലെ സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊതുദര്‍ശനം നടത്തുമെന്ന് കുടുംബം അറിയിച്ചു. തുടര്‍ന്ന് 11 മണിക്ക് കുര്‍ബാനയും സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കാരവും നടത്തും.

പ്രമുഖ എന്‍എച്ച്എസ് ആശുപത്രികളില്‍ ഒന്നായ പ്രസ്റ്റണിലെ ലങ്കഷെയര്‍ ടീച്ചിങ് ആശുപത്രിയിലെ ന്യൂറോപതോളജിസ്റ്റ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. കോട്ടയം ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഡോക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഈ മാസം 22നായിരുന്നു മരണം. പാലാ ിിടമറ്റം ആയത്തമറ്റം പരേതനായ ഡോ എ എം ജോസഫിന്റെയും പ്രൊഫസര്‍ മോളി ജോസഫിന്റെയും (അസംപ്ഷന്‍ കോളജ്, ചങ്ങനാശേരി) മകനാണ്.

ഭാര്യ ഡോ ദീപ ലിസാ ജേക്കബ്

മക്കള്‍ ; ഡോ ജോ ജേക്കബ്, ഡോ ജെയിംസ് ജേക്കബ്‌

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions