അബര്‍ഡീന്‍ മലയാളി ട്രീസാ റോയിയുടെ മാതാവ് ഏലിക്കുട്ടി തോമസ് (83) അന്തരിച്ചു. വൈക്കം സ്വദേശിയായ ഏലിക്കുട്ടിയുടെ മരണം ഇന്നലെയാണ് സംഭവിച്ചത്. ഏലിക്കുട്ടിയുടെ അവസാന ആഗ്രഹം അനുസരിച്ച് മൃതദേഹം നാട്ടില്‍ സംസ്‌കരിക്കുവാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്.
വൈക്കത്തെ ഇടവകയിലെ കുടുംബ കല്ലറയില്‍ ഭര്‍ത്താവിനൊപ്പം അന്ത്യയുറക്കം വേണമെന്നായിരുന്നു ഏലിക്കുട്ടിയുടെ അന്ത്യാഭിലാഷം. അതനുസരിച്ചാണ് മൃതദേഹം നാട്ടിലെത്തിക്കുവാന്‍ കുടുംബം തീരുമാനിച്ചത്.