യു.കെ.വാര്‍ത്തകള്‍

യുകെയിലെ വീട് വിപണി ചൂട് പിടിക്കുന്നു! വാങ്ങാനും വില്‍ക്കാനും കൂടുതല്‍ ആളുകള്‍ രംഗത്ത്

നീണ്ട ഇടവേളയ്ക്കു ശേഷം യുകെയിലെ പ്രോപ്പര്‍ട്ടി വിപണിക്ക് ഉണര്‍വ്. ഈ മാസം കൂടുതല്‍ വാങ്ങലുകാരും, വില്‍പ്പനക്കാരും രംഗത്തിറങ്ങിയതോടെ വില്‍പ്പന തകൃതിയായി അരങ്ങേറിയെന്നാണ് സൂപ്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. വര്‍ഷാവര്‍ഷത്തെ വ്യത്യാസം താരതമ്യം ചെയ്യുമ്പോള്‍ ഭവനവിലയില്‍ -0.5% കുറവ് വന്നതായും കണക്കുകള്‍ പറയുന്നു.

2023 ഒക്ടോബറിലെ -1.4 ശതമാനത്തില്‍ നിന്നും വര്‍ദ്ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ വിപണിയില്‍ 11 ശതമാനം അധികം വീട് വാങ്ങലുകാര്‍ സജീവമായിട്ടുണ്ടെന്ന് സൂപ്ല പറയുന്നു. വില്‍പ്പന അംഗീകരിച്ച എണ്ണത്തില്‍ 15 ശതമാനത്തിന്റെ വര്‍ദ്ധനവും രേഖപ്പെടുത്തി.

2023-ല്‍ വില്‍പ്പനയുടെ തോത് ഇടിഞ്ഞ ശേഷമാണ് 2024 ആദ്യം തന്നെ ഈ തിരിച്ചുവരവ്. മോര്‍ട്ട്‌ഗേജ് വിപണി ആടിയുലഞ്ഞതോടെയാണ് നിരവധി ആളുകള്‍ വീടുകള്‍ വാങ്ങാനുള്ള പദ്ധതി മാറ്റിവെച്ചത്. ഒരു ഘട്ടത്തില്‍ രണ്ട് വര്‍ഷത്തെ ശരാശരി ഫിക്‌സഡ് റേറ്റുകള്‍ 6.86 ശതമാനം വരെ ഉയര്‍ന്നിരുന്നു.

എച്ച്എംആര്‍സി കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഇടപാടുകളില്‍ 20 ശതമാനം ഇടിവാണ് വന്നത്. എന്നാല്‍ 2024 തുടങ്ങിയതോടെ ഭവനവിപണിയുടെ സമയം മാറുന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നു. വീട് വാങ്ങാന്‍ ആളുകള്‍ കൂടുതല്‍ ആത്മവിശ്വാസം പ്രകടമാക്കുന്നത്തായി സൂപ്ല വ്യക്തമാക്കി.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions