യു.കെ.വാര്‍ത്തകള്‍

പത്തോളം കൗണ്‍സിലുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; നികുതി കൂട്ടും


അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇംഗ്ലണ്ടിലെ പത്തോളം കൗണ്‍സിലുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടിവരുമെന്നു റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ കൂടുതല്‍ നികുതി വര്‍ദ്ധനവ്, വികസന പ്രവര്‍ത്തനങ്ങള്‍ വെട്ടി കുറയ്ക്കുക തുടങ്ങിയവ നടപ്പിലാക്കാന്‍ താമസിയാതെ ഈ കൗണ്‍സിലുകള്‍ നിര്‍ബന്ധിതമാകും എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ .


സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 4 ബില്ല്യണ്‍ പൗണ്ട് അടിയന്തരമായി നല്‍കണം എന്നാണ് ഇതേക്കുറിച്ച് വിവിധ പാര്‍ട്ടികളിലെ എംപിമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കൗണ്‍സിലുകളുടെ പ്രതിസന്ധി മറികടക്കാന്‍ 600 മില്യണ്‍ പൗണ്ട് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കൗണ്‍സിലുകളുടെ പ്രവര്‍ത്തനത്തെ കുറിച്ചും സാമ്പത്തിക സുസ്ഥിരതയെ കുറിച്ചും നടത്തിയ ഒരു സര്‍വേയിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ പുറത്തുവന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 9 ശതമാനം കൗണ്‍സിലുകളും അടുത്ത 12 മാസത്തിനുള്ളില്‍ സാമ്പത്തിക പാപ്പരത്തം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗവണ്‍മെന്റില്‍ നിന്ന് അധിക ധനസഹായമില്ലാതെ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ തങ്ങള്‍ തകര്‍ന്നടിയുമെന്നാണ് പകുതിയിലധികം കൗണ്‍സിലുകളും അഭിപ്രായപ്പെട്ടത്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൗണ്‍സില്‍ നികുതി ഉയര്‍ത്താനാണ് എല്ലാവരും പദ്ധതി തയ്യാറാക്കുന്നത്. പാര്‍ക്കിംഗ് തുടങ്ങിയ മറ്റ് സേവനങ്ങളിലൂടെ അധിക ധനസമാഹാരത്തിനൊരുങ്ങുകയാണ് മിക്ക കൗണ്‍സിലുകളും . ജനങ്ങളെ പിഴിഞ്ഞുള്ള അധിക ധനസമാഹരണം മൂലം വന്‍ ജന രോഷമാണ് പ്രാദേശിക കൗണ്‍സില്‍ മേധാവികള്‍ക്ക് നേരെ ഉയര്‍ന്നു വന്നിരിക്കുന്നത്. കൗണ്‍സിലുകള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്നുള്ള അധിക നികുതിയും വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന ആശങ്ക പാര്‍ട്ടിയുടെ ദേശീയ നേതൃത്വങ്ങള്‍ക്ക് ഉണ്ട് .

വോക്കിംഗ്, നോട്ടിംഗ്ഹാം, ബര്‍മിംഗ്ഹാം, തുറോക്ക് എന്നീ 4 കൗണ്‍സിലുകള്‍ ഉള്‍പ്പെടെ എട്ട് ഇംഗ്ലീഷ് കൗണ്‍സിലുകള്‍ നേരത്തെ തന്നെ കഴിഞ്ഞ 15 മാസത്തിനുള്ളില്‍ പാപ്പരായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇതില്‍ ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ 21 ശതമാനമായി കൗണ്‍സില്‍ ടാക്സ് കുത്തനെ ഉയര്‍ത്തിയിരുന്നു . ഒട്ടേറെ യു കെ മലയാളികളാണ് ബര്‍മിംഗ്ഹാമില്‍ താമസിക്കുന്നത്.

കൗണ്‍സില്‍ ടാക്സ് ഉയര്‍ത്തുക മാത്രമല്ല പല വികസന പ്രവര്‍ത്തനങ്ങളും പണം ഇല്ലാത്തതിന്റെ പേരില്‍ ബര്‍മിംഗ്ഹാമില്‍ മുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരുവ് വിളക്കുകള്‍ കത്തിക്കാതിരിക്കുന്നതിലൂടെ പ്രതിവര്‍ഷം ഒരു മില്യണ്‍ പൗണ്ട് വരെയും ഹൈവേകളുടെ അറ്റകുറ്റ പണികള്‍ വെട്ടികുറച്ചാല്‍ 12 മില്യണ്‍ പൗണ്ട് വരെയും ലാഭിക്കാമെന്നുമാണ് നഗരസഭയുടെ കണക്കുകൂട്ടല്‍. മുതിര്‍ന്നവരുടെ സാമൂഹിക പരിചരണം പോലുള്ള കാര്യങ്ങളും വെട്ടികുറയ്ക്കാനാണ് തീരുമാനം. ഇതിലൂടെ 23.7 മില്യണ്‍ പൗണ്ട് ആണ് ലാഭിക്കാന്‍ ലക്ഷ്യമിടുന്നത്.

നികുതി വര്‍ദ്ധിപ്പിക്കുകയും ജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങളില്‍ വീഴ്ച വരുത്തുകയും ചെയ്യുന്ന കൗണ്‍സിലുകളുടെ നടപടിയില്‍ വന്‍ ജനരോക്ഷമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions