യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് ആശുപത്രിയിലെ ബലാത്സംഗക്കേസ്: മലയാളി ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ് കോടതിയില്‍ ഹാജരായി

എന്‍എച്ച്എസ് ആശുപത്രിയില്‍ വനിതാ രോഗിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതിയായ മലയാളി ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ് കോടതിയില്‍ ഹാജരായി. ജനുവരി 30ന് ആണ് മേഴ്‌സിസൈഡിലെ പ്രെസ്‌കോട്ടിലുള്ള വിസ്റ്റണ്‍ ഹോസ്പിറ്റലില്‍ സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് മലയാളി ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ് സിദ്ധാര്‍ത്ഥ് നായര്‍ ആരോപണം നേരിടുന്നത്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണം സിദ്ധാര്‍ത്ഥ് നിഷേധിച്ചു.

ലിവര്‍പൂള്‍ എവേര്‍ടണില്‍ നിന്നുള്ള 28-കാരനായ സിദ്ധാര്‍ത്ഥ് ഇതേ സ്ത്രീക്ക് എതിരായി നടന്നതായി പറയുന്ന മറ്റ് മൂന്ന് ലൈംഗിക കുറ്റകൃത്യങ്ങളും നിഷേധിച്ചിട്ടുണ്ട്. ലിവര്‍പൂള്‍ ക്രൗണ്‍ കോടതിയില്‍ ഹാജരായ സിദ്ധാര്‍ത്ഥ്, 'ഞാനത് ചെയ്തിട്ടില്ല' എന്നാണു ജഡ്ജിനോട് പറഞ്ഞുത്.

ബലാത്സംഗ കേസില്‍ താന്‍ കുറ്റക്കാരനല്ലെന്ന് സിദ്ധാര്‍ത്ഥ് കോടതിയില്‍ അപേക്ഷിച്ചു. കൂടാതെ ഇവര്‍ക്കെതിരെ മറ്റ് ലൈംഗിക അതിക്രമങ്ങളും നടത്തിയിട്ടില്ല. ജൂലൈ 15 നാണ് ഇയാളുടെ വിചാരണ നടക്കുക. അതേസമയം സിദ്ധാര്‍ത്ഥിനെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതോടെ ജയിലില്‍ തുടരും.

ജനുവരി 30 വൈകുന്നേരം വിസ്റ്റണ്‍ ഹോസ്പിറ്റലില്‍ ഒരു സ്ത്രീ ബലാത്സംഗത്തിന് ഇരയായെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥ് നായര്‍ക്ക് എതിരെ കേസെടുത്തതെന്ന് മേഴ്‌സിസൈഡ് പോലീസ് പറഞ്ഞു. മേഴ്‌സി & വെസ്റ്റ് ലങ്കാഷയര്‍ ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിന്റെ ഭാഗമാണ് ഈ ആശുപത്രി.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions