യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ജോലി ചെയ്യാന്‍ അനുമതി നേടിയ വിദേശ ജോലിക്കാരുടെ എണ്ണം പുതിയ റെക്കോര്‍ഡില്‍

കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ ജോലി ചെയ്യാനായി ഹോം ഓഫീസ് പ്രവേശനം അനുവദിച്ച വിദേശ ജോലിക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ്. 616,000-ലേറെ വിസകളാണ് വിദേശ ജീവനക്കാര്‍ക്കും, ഇവരുടെ ഡിപ്പന്‍ഡന്റ്‌സിനുമായി അനുവദിച്ചത്. വര്‍ഷാവര്‍ഷ കണക്കുകളുടെ താരതമ്യത്തില്‍ 46 ശതമാനം വര്‍ദ്ധനവാണ് പുതിയ കണക്കുകള്‍ കാണിക്കുന്നത്.

ടൂറിസ്റ്റ് വിസയും, മറ്റ് സന്ദര്‍ശക വിസയും ഒഴികെയുള്ള എല്ലാ തരം വിസകളിലുമായി ബ്രിട്ടനിലേക്ക് വരാനായി ഹോം ഓഫീസ് അനുമതി നല്‍കിയത് 1.4 മില്ല്യണ്‍ ജനങ്ങള്‍ക്കാണ്. 2022-ലെ കണക്കുകളില്‍ നിന്നും ചെറിയ വര്‍ദ്ധനവാണ് ഇതില്‍ വന്നത്. എന്നാല്‍ ഒരു ദശകം മുന്‍പത്തെ കണക്ക് പരിഗണിക്കുമ്പോള്‍ (519,000) മൂന്നിരട്ടിയാണ് വര്‍ദ്ധന.

വിദേശത്തുള്ള ബന്ധുക്കളെ യുകെയിലേക്ക് കൊണ്ടുവരാന്‍ ഉപയോഗിക്കുന്ന ഫാമിലി വിസകളുടെ എണ്ണം 72% വര്‍ദ്ധിച്ച് 81,000 എത്തി. ഇതിനിടെ സ്റ്റുഡന്റ് വിസകളുടെ എണ്ണത്തില്‍ 5% ഇടിവ് രേഖപ്പെടുത്തി 457,000-ലേക്ക് താഴ്ന്നു. എന്നാല്‍ മുന്‍ വിദേശ വിദ്യാര്‍ത്ഥികള്‍ ഗ്രാജുവേറ്റ് വര്‍ക്ക് പെര്‍മിറ്റ് നേടി ബ്രിട്ടനില്‍ തുടരാനുള്ള സമയം നീട്ടിവാങ്ങിയതില്‍ 57% വര്‍ദ്ധന രേഖപ്പെടുത്തി. 114,000 പേരാണ് ഈ വിധത്തില്‍ ഗ്രാജുവേറ്റ് വര്‍ക്ക് പെര്‍മിറ്റ് നേടിയത്.

ഈ കണക്കുകള്‍ ദേശീയ ദുരന്തമാണെന്നും, എണ്ണത്തിന് ക്യാപ്പ് ഏര്‍പ്പെടുത്തണമെന്നും മുന്‍ ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍ ആവശ്യപ്പെട്ടു. ഇമിഗ്രേഷന്‍ സകല നിയന്ത്രണങ്ങളും ലംഘിച്ച് മുന്നേറുന്നതായി മൈഗ്രേഷന്‍ വാച്ച് യുകെ ചെയര്‍മാന്‍ ആല്‍ഫ് മെഹ്മെത് ആരോപിച്ചു.

കഴിഞ്ഞ വര്‍ഷം 616,000 ഫോറിന്‍ വര്‍ക്കര്‍ വിസ നല്‍കിയത് മുന്‍ വര്‍ഷത്തെ 422,000 വിസകളെ കടത്തിവെട്ടിയാണ്. വിദേശ ജോലിക്കാരുടെ വര്‍ദ്ധനയ്ക്ക് പ്രധാനമായി വഴിയൊരുക്കിയത് കെയര്‍ വര്‍ക്കര്‍ വിസയിലെ 349 ശതമാനം വര്‍ദ്ധനവാണ്. 89,000 വിസകളാണ് ഈ റൂട്ടില്‍ കഴിഞ്ഞ വര്‍ഷം നല്‍കിയത്. ഇതുവഴി പ്രധാനമായി എത്തിയത് ഇന്ത്യ, നൈജീരിയ, സിംബാബ്‌വേ എന്നിവിടങ്ങളില്‍ നിന്നുള്ളവരും.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions