യു.കെ.വാര്‍ത്തകള്‍

സെക്യൂരിറ്റിയുടെ മകള്‍ക്കും യുകെയില്‍ പഠിക്കാം; ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുറിപ്പ് വൈറല്‍

മക്കളുടെ ഉന്നത വിജയത്തിന് താങ്ങും തണലുമായി നിന്ന മാതാപിതാക്കള്‍ക്കായി അഭിമാന നേട്ടം സമ്മാനിയ്ക്കുക എന്നത് ഒരു ഭാഗ്യമാണ്. അങ്ങനെ യുകെയില്‍ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കി തന്റെ വിജയം സെക്യൂരിറ്റി ഗാര്‍ഡായ അച്ഛന് സമര്‍പ്പിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ വീഡിയോയാണ് സാമൂഹികമാധ്യമത്തില്‍ വൈറലാകുന്നത്.

'നന്ദി അച്ഛാ എന്നില്‍ വിശ്വസിച്ചതിന്' എന്ന ക്യാപ്ഷനോടെ മുംബൈയില്‍ നിന്നുള്ള ധനശ്രീ ജി ആണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ മനംനിറയ്ക്കുന്ന വീഡിയോ പങ്കുവെച്ചത്. ഇതിനകം 20.5 മില്യണ്‍ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

അച്ഛനെ വികാരനിര്‍ഭരയായി കെട്ടിപ്പിടിക്കുന്ന ധനശ്രീയെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. അച്ഛന്‍ മകളെ യുകെയിലേക്ക് യാത്രയാക്കുന്നതും ബിരുദദാന ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങളുമൊക്കെ വീഡിയോയില്‍ കാണാം. വീഡിയോയ്ക്കുള്ളില്‍ മനോഹരമായ കുറിപ്പും ധനശ്രീ പങ്കുവെച്ചിട്ടുണ്ട്.

'നീ വെറുമൊരു സെക്യൂരിറ്റി ജീവനക്കാരനാണ്, നിനക്ക് മകളെ വിദേശത്ത് പഠിക്കാന്‍ അയക്കാനൊന്നും കഴിയില്ല എന്ന് എന്റെ അച്ഛനോട് പറഞ്ഞവരോടെല്ലാം ഞാന്‍ പറയുന്നു എന്റെ അച്ഛന്‍ എന്റെ ലൈഫ് ഗാര്‍ഡാണ്, അദ്ദേഹം അത് ചെയ്തിരിക്കുന്നു എന്ന വാക്കുകളോടെയാണ് പിന്നീട് വീഡിയോ പോകുന്നത്. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധവും സൗഹൃദവും ആ അച്ഛന്‍ മകള്‍ക്ക് എത്ര ധൈര്യമാണ്, എത്ര പ്രചോദനമാണ് എന്നതുമെല്ലാം വീഡിയോയില്‍ കാണാന്‍ കഴിയും.

വിദേശത്തേയ്ക്ക് പോകുവാനുള്ള തീരുമാനം താന്‍ പെട്ടെന്ന് എടുത്തതല്ലെന്നും 2 വര്‍ഷം കൊണ്ടാണ് അത് പ്ലാന്‍ ചെയ്തതെന്നും ധനശ്രീ പറയുന്നു. കുടുബത്തില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാന്‍ യു.കെയില്‍ പാര്‍ട്ട് ടൈം ജോലികള്‍ ചെയ്ത് ചിലവുകള്‍ക്കുള്ള പണം കണ്ടെത്തുകയായിരുന്നു എന്നും ധനശ്രീ കൂട്ടിച്ചേര്‍ക്കുന്നു.

നടന്‍ ആയുഷ്മാന്‍ ഖുറാന ഉള്‍പ്പെടെ നിരവധി പേര്‍ ധനശ്രീയുടെ വീഡിയോയെ അഭിനന്ദിച്ച് കമന്റുകള്‍ ചെയ്തിട്ടുണ്ട്. തന്റെ ജീവിതാനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതിലൂടെ ലഭിച്ച ആശംസകള്‍ക്കും അനുമോദനങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് മറ്റൊരു വീഡിയോയും അതേ ഇന്‍സ്റ്റഗ്രാം പേജില്‍ ധനശ്രീ പങ്കുവെച്ചിട്ടുണ്ട്.


പണമുള്ളവര്‍ക്ക് മാത്രമല്ല, കഠിനാദ്ധ്വാനവും ഇച്ഛശക്തിയും ഉള്ളവര്‍ക്കും അതിനു കഴിയുമെന്ന് ധനശ്രീ തെളിയിച്ചു. പ്ലീമൗത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റേഴ്‌സ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഡാറ്റാ സയന്‍സ് ആന്റ് ബിസിനസ് അനലിറ്റിക്‌സിലാണ് ധനശ്രീ പഠനം പൂര്‍ത്തിയാക്കി നേട്ടം കൊയ്തത്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions