കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ അധ്യാപകന് കുത്തേറ്റു. സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം അധ്യാപകന്‍ ജയചന്ദ്രനാണ് കുത്തേറ്റത്. ആക്രമണം നടത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സേലം സ്വദേശി വിനോദ് കസ്റ്റഡിയില്‍. സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
അധ്യാപകന്റെ കയ്യിലും കഴുത്തിലുമാണ് കുത്തേറ്റത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അധ്യാപകന്‍ അപകട നില തരണം ചെയ്തു. വിനോദിനെ സെക്യുരിറ്റി ജീവനക്കാര്‍ പിടികൂടി പോലീസിന് കൈമാറി. ജയചന്ദ്രനും വിനോദും തമ്മില്‍ മുന്‍പും തര്‍ക്കമുണ്ടായിരുന്നുവെന്ന് സൂചനയുണ്ട്.