മലപ്പുറം: തിരൂരില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. തമിഴ്‌നാട് കടലൂര്‍ സ്വദേശിനിയായ ശ്രീപ്രിയയെയും കാമുകന്‍ ജയസൂര്യനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ മൂന്ന് മാസം മുന്‍പാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. എവിടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന കാര്യം പ്രതികള്‍ വെളിപ്പെടുത്തിയിട്ടില്ല
മൂന്ന് മാസം മുന്‍പാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച യുവതി മലപ്പുറത്തെത്തിയത്. കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാള്‍ യുവതിയെ കണ്ടതോടെയാണ് സംഭവം പുറത്തായത്. യുവതിക്കൊപ്പം കുഞ്ഞിനെ കാണാത്തതിനാല്‍ ബന്ധു പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരെയും പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു.
പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്. കുഞ്ഞിന്റെ കൊലപാതകത്തില്‍ കാമുകന്റെ കുടുംബത്തിനും പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ട്രെയിനില്‍ കൊണ്ടുപോയി വലിച്ചെറിഞ്ഞെന്നും യുവതി മൊഴി നല്‍കി.