യു.കെ.വാര്‍ത്തകള്‍

ഗാറ്റ്‌വിക്ക് വിമാനത്താവളത്തിന് സമീപം 15 കാറുകള്‍ കൂട്ടിയിടിച്ച് 34 പേര്‍ക്ക് പരുക്ക്


വെള്ളിയാഴ്ച രാത്രി കൊടുങ്കാറ്റും ശക്തമായ മഴയ്ക്കും ഇടെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിന് സമീപം 15 കാറുകള്‍ കൂട്ടിയിടിച്ച് 34 പേര്‍ക്ക് പരിക്കേറ്റു. സസെക്‌സിലെ എം23-ല്‍ ക്രൗളിയ്ക്കും, ഹോര്‍ഷാമിനും ഇടയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചതോടെ നിരവധി പേര്‍ക്ക് പരുക്കേറ്റതായി പോലീസ് സ്ഥിരീകരിച്ചു. നാല് പേരെയാണ് ആശുപത്രിയിലെത്തിച്ചത്. അതിശക്തമായ മഴയും, ആലിപ്പഴ വര്‍ഷത്തോട് കൂടി കൊടുങ്കാറ്റും നേരിട്ടതോടെ മേഖലയില്‍ നാല് മണിക്കൂറോളം മോട്ടോര്‍വെ അടച്ചിട്ടിരുന്നു. റോഡ് യഥാര്‍ത്ഥത്തില്‍ ഐസ് റിങ്കായി മാറിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലന്‍സുകള്‍ അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് എത്തി. ലണ്ടനെയും, ബ്രൈറ്റനെയും ബന്ധിപ്പിക്കുന്ന മോട്ടോര്‍വെയില്‍ ജംഗ്ഷന്‍ 10, 11 എന്നിവിടങ്ങള്‍ക്കിടയില്‍ ഇരുവശത്തേക്കുമുള്ള ഗതാഗതം മണിക്കൂറുകളോളം നിശ്ചലമായി. കാറുകള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചതായി ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ വ്യക്തമാക്കി. വാഹനങ്ങള്‍ ആളുകള്‍ അരികിലേക്ക് തള്ളിനീക്കുകയാണ് ചെയ്തത്.

അപകടത്തില്‍ പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലന്‍സ് സര്‍വ്വീസ് സ്ഥിരീകരിച്ചു. 34-ഓളം പേര്‍ക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ പരിശോധന നടത്തി പ്രാഥമിക ചികിത്സ നല്‍കി. ശക്തമായ മഴയുണ്ടായിരുന്നുവെങ്കിലും പെട്ടെന്ന് ആലിപ്പഴ വീഴ്ചയും, ഐസും രൂപപ്പെട്ടതാണ് പ്രശ്‌നമായതെന്ന് അപകടത്തില്‍ പെട്ട ഒരാള്‍ പറയുന്നു. മഞ്ഞ് നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കുന്നത് പോലെ വാഹനം തെന്നിപ്പോയെന്ന് അദ്ദേഹം വ്യക്തമാക്കി.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions