യു.കെ.വാര്‍ത്തകള്‍

5% ഡെപ്പോസിറ്റില്‍ 95% മോര്‍ട്ട്‌ഗേജ് ; യുകെയില്‍ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സുവര്‍ണാവസരം

ഉയര്‍ന്ന വാടക കൊടുത്ത് താമസിക്കുന്നവര്‍ക്ക് യുകെയില്‍ സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സുവര്‍ണാവസരം. വാടകയ്ക്ക് ലഭ്യമായ പ്രോപ്പര്‍ട്ടികളുടെ എണ്ണം കുറവായത് കൊണ്ട് തന്നെ വാടക നിരക്കുകള്‍ ഉയര്‍ന്ന നിരക്കിലാണ്. ഏത് വിധത്തിലും ലാഭം കൊയ്യാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് ശ്രമിക്കുമ്പോള്‍ അഡ്ജസ്റ്റ് ചെയ്ത് ജീവിച്ച് പോകേണ്ട ഗതികേടിലാണ് വാടകക്കാര്‍. എന്നാല്‍ ഇനി ഇത്തരം അഡ്ജസ്റ്റ്‌മെന്റ് ഒഴിവാക്കി സ്വന്തം വീടുകളിലേക്ക് താമസം മാറുന്നതിനെ കുറിച്ച് ചിന്തിക്കാനുള്ള സമയം വന്നിരിക്കുന്നു.

പത്തു ശതമാനം ഡെപ്പോസിറ്റ് ഉള്ളവര്‍ക്ക് 90 ശതമാനം വരെ മോര്‍ട്ട്‌ഗേജാണ് ലഭിച്ചിരുന്നത്. എന്നാല്‍ വിസയിലാണെങ്കില്‍ ഒന്നോ, രണ്ടോ ബാങ്കുകള്‍ മാത്രമാണ് ഈ സംവിധാനം നല്‍കിയത്.

ഇപ്പോള്‍ അഞ്ചു ശതമാനം ഡെപ്പോസിറ്റില്‍ 95 ശതമാനം മോര്‍ട്ട്‌ഗേജ് ലഭിക്കുന്നത് വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയൊരു ആശ്വാസമാകും. നേരത്തെ രണ്ട് അപേക്ഷകര്‍ക്കും യുകെയിലെത്തിയിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയാകണമെന്നായിരുന്നു നിബന്ധന.

ഇതില്‍ കാര്യമായ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത് പ്രിന്‍സിപ്പാലിറ്റി ബില്‍ഡിങ് സൊസൈറ്റി ആണ്. ഇവര്‍ ആകര്‍ഷകമായ പുതിയ ഓഫറാണ് മുന്നോട്ട് വച്ചിരിക്കുന്നത്. നിങ്ങളൊരു സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലുള്ള വ്യക്തിയെങ്കില്‍ നിങ്ങള്‍ക്ക് അഞ്ചു ശതമാനം ഡെപ്പോസിറ്റില്‍ 95 ശതമാനം മോര്‍ട്ട്‌ഗേജ് ലഭിക്കും. മറ്റൊരു മെച്ചം പ്രധാന ആപ്ലിക്കന്റ് യുകെയിലെത്തിയിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയായാല്‍ മതി, രണ്ടാമത്തെ അപ്ലിക്കന്റിന് ഇങ്ങനെ ഒരു കാലപരിധിയില്ല എന്നതാണ്.

ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സിനും നഴ്‌സുമാര്‍ക്കും ഇതു വലിയ പ്രയോജനം ചെയ്യും.യുകെയില്‍ എത്തി വാടക കൊടുത്ത് ബുദ്ധിമുട്ടുന്നവര്‍ക്ക് വലിയ രീതിയില്‍ ഈ മോര്‍ട്ട്‌ഗേജ് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളികള്‍ക്ക് ഇതു ഏറെ സഹായകരമാണ്. നിങ്ങള്‍ക്ക് മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടാകണമെന്ന് മാത്രമാണ് നിബന്ധന.

നല്ലൊരു മോര്‍ട്ട്‌ഗേജ് അഡൈ്വസറെ ബന്ധപ്പെട്ട് വീട് സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോഴുള്ളത്. ക്രെഡിറ്റ് ചെക്ക് ചെയ്യുമ്പോള്‍ മികച്ച സ്‌കോര്‍ വേണമെന്ന് മാത്രം. വീട് ആദ്യമായി സ്വന്തമാക്കാനൊരുങ്ങുന്നവര്‍ക്ക് ഇതു മികച്ച അവസരമാണ്. ജീവിത ചെലവ് കൂടിയിരിക്കെ വാടക ഒഴിവാക്കി സ്വന്തമായി വീട് വാങ്ങാന്‍ സാധിക്കുന്നത് ഗുണകരമാണ്. മലയാളികള്‍ക്ക് പ്രത്യേകിച്ച് ഹെല്‍ത്ത് കെയറില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ ഡീല്‍ ഗുണകരമാണ്. ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്നവര്‍ക്ക് ഇതു ഗുണകരമാണെന്ന് യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ്ങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജിലെ അഡൈ്വസര്‍ ജെഗി ജോസഫ് പറഞ്ഞു.

കൂടുതല്‍ പേര്‍ക്ക് വാടക ബാധ്യത ഒഴിവാക്കാനാകും. കൂടുതല്‍ ബാങ്കുകള്‍ പ്രിന്‍സിപ്പാലിറ്റി ബില്‍ഡിങ് സൊസൈറ്റിയുടെ പാത പിന്തുടര്‍ന്ന് ജനപ്രിയ ഡീല്‍ മുന്നോട്ട് വെയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും ജെഗി ജോസഫ് പറഞ്ഞു.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions