യു.കെ.വാര്‍ത്തകള്‍

എലിസബത്ത് രാജ്ഞിയുടെ റേഞ്ച് റോവര്‍ ലേലത്തില്‍ പിടിച്ച് ഇന്ത്യന്‍ വ്യവസായി

ലണ്ടന്‍: എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന റേഞ്ച് റോവര്‍ കാര്‍ ലേലത്തിലൂടെ സ്വന്തമാക്കി ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ യോഹാന്‍ പൂനവാല. 2016 മുതല്‍ ബക്കിങ്ഹാം കൊട്ടാരത്തിന്റെ ഭാഗമായിരുന്ന റോയര്‍ ബ്ലൂ നിറമുള്ള കാറാണ് യോഹാന്‍ പൂനവാല സ്വന്തമാക്കിയത്. എന്നാല്‍ ലേല തുക എത്രയായിരുന്നുവെന്ന് പൂനവാല വെളിപ്പെടുത്തിയിട്ടില്ല.

ചരിത്ര പ്രാധാന്യമുള്ള വാഹനങ്ങള്‍ യോഹാന്‍ പൂനവാല സ്വന്തമാക്കുന്നത് ഇതാദ്യമായല്ല. സറെയിലെ ബ്രാംലി മോട്ടോര്‍ കാര്‍സിന്റെ കൈവശമുണ്ടായിരുന്ന കാറിന് 379,850 (ഏകദേശം നാല് കോടി രൂപ) പൗണ്ടാണ് വില നിശ്ചയിച്ചിരുന്നത്. മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെയും ഭാര്യ മിഷേല്‍ ഒബാമയുടെയും ബ്രിട്ടന്‍ സന്ദര്‍ശനവേളയില്‍ ഇരുവരും ഈ കാറിലാണ് യാത്ര ചെയ്തിരുന്നത്.

എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന OU16 XVH എന്ന വാഹനനമ്പരോട് കൂടി തന്നെയാണ് യോഹാന്‍ പൂനവാല സ്വന്തമാക്കിയത്. സാധാരണ നിലയില്‍ ബക്കിങ്ഹാം കൊട്ടാരത്തിലെ വാഹനങ്ങള്‍ വില്‍പനയ്ക്ക് വയ്ക്കുമ്പോള്‍ നമ്പര്‍ കൈമാറുക പതിവില്ലായിരുന്നു. എലിസബത്ത് രാജ്ഞിയുടെ ഉപയോഗത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഈ റേഞ്ച് റോവറില്‍ രഹസ്യ ലൈറ്റ് സംവിധാനം, പൊലീസ് എമര്‍ജന്‍സി ലൈറ്റിങ്, വാഹനത്തിലേക്ക് കയറുന്നത് എളുപ്പമാക്കുന്നതിനുള്ള സംവിധാനം എന്നിവയെല്ലാം ഉണ്ട്. വാഹനത്തില്‍ കയറുന്നതും ഇറങ്ങുന്നതും എളുപ്പമാക്കുന്ന അധിക ഗ്രാബ് ഹാന്‍ഡിലുകള്‍ ഇതിന്റെ പ്രത്യേകതയാണ്.

കേടുപാടുകളൊന്നും കൂടാതെ സംരക്ഷിച്ചതാണ് വാഹനമെന്ന് ബ്രാംലി മോട്ടോര്‍ കാറിന്റെ വെബ്സൈറ്റില്‍ പറഞ്ഞിരുന്നു. കറുത്ത വജ്രം പതിപ്പിച്ചിരിക്കുന്ന വാഹനത്തിന്റെ ഇന്റീരിയര്‍ കറുത്ത ലെതറിലാണ് തീര്‍ത്തിരിക്കുന്നത്. ഷൂട്ടിങ് സ്റ്റാര്‍ ഹെഡ്ലൈനര്‍, തല വയ്ക്കുന്ന ആര്‍ആര്‍ മോണോഗ്രാം, മസാജ് സീറ്റുകള്‍, പ്രൈവസി ഗ്ലാസുകള്‍, ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം തുടങ്ങിയ സൗകര്യങ്ങളെല്ലാം കാറിനുള്ളില്‍ നല്‍കിയിട്ടുണ്ട്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions